1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2017

 

സ്വന്തം ലേഖകന്‍: റഷ്യയില്‍ പ്രധാനമന്ത്രിക്ക് എതിരായ അഴിമതി വിരുദ്ധ പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു, സമര നായകനടക്കം അകത്തായി. ഷ്യയില്‍ അഴിമതി വിരുദ്ധ പ്രക്ഷോഭം സംഘടിപ്പി്ച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കു കോടതി 15 ദിവസം ജയില്‍ശിക്ഷ വിധിച്ചു. ഞായറാഴ്ച റഷ്യയിലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാരിനെതിരേ പ്രകടനങ്ങള്‍ നടന്നിരുന്നു. മോസ്‌കോയില്‍ പ്രകടനത്തിനെത്തിയ നവല്‍നിയെ പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലീസിന്റെ നിര്‍ദേശം അനുസരിക്കാത്ത കുറ്റത്തിനു നവല്‍നിക്കു കോടതി 15 ദിവസത്തെ തടവുശിക്ഷ വിധിച്ചത്.

സമരത്തില്‍നിന്നു തന്നെയും അനുയായികളെയും പിന്തിരിപ്പിക്കാന്‍ ജയില്‍ശിക്ഷയ്ക്കാവില്ലെന്നു മോസ്‌കോയിലെ കോടതിയില്‍ നവല്‍നി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.ആയിരങ്ങളെ തടങ്കലില്‍ വയ്ക്കാന്‍ ഭരണകൂടത്തിനു കഴിയില്ല. പോലീസിന് ഏതറ്റംവരെ പോകാമെന്നു ഞായറാഴ്ച തെളിഞ്ഞു. മെദ്‌വെദെവിന്റെ രാജി ആവശ്യപ്പെട്ടു റഷ്യന്‍ നഗരങ്ങളില്‍ പ്രകടനം നടത്തിയവരില്‍ ആയിരത്തോളം പേരെ മാത്രമേ പോലീസിന് കസ്റ്റഡിയിലെടുക്കാനായുള്ളു. ഉന്നത പദവികളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ പൊതുഖജനാവു കൊള്ളയടിക്കുന്നതു ജനങ്ങള്‍ കാണുന്നുണ്ടെന്നും അതിനെതിരേ പ്രക്ഷോഭം തുടരുമെന്നും നവല്‍നി പറഞ്ഞു.

കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയയ്ക്കണമെന്ന യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിര്‍ദേശം ക്രെംലിന്‍ തള്ളി. പോലീസ് അതിരുവിട്ടു പെരുമാറിയില്ലെന്നും റഷ്യയിലെ നിയമം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ജനങ്ങള്‍ പ്രതിഷേധിക്കുന്നതിലും അഭിപ്രായം രേഖപ്പെടുത്തുന്നതിലും എതിര്‍പ്പില്ല. എന്നാല്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനു മുന്പ് അധികൃതരുമായി ആലോചിച്ച് സമയവും സ്ഥലവും സംബന്ധിച്ച് യോജിപ്പിലെത്തണംപെസ്‌കോവ് ചൂണ്ടിക്കാട്ടി.

അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രധാനമന്ത്രി ദിമിതി മെദ്വദേവ് രാജി വക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യത്ത് പ്രക്ഷോഭം നടക്കുന്നത്. ദിമിത്രി സര്‍ക്കാര്‍ പണം ദുരുപയോഗംചെയ്ത് നിരവധി ആഡംബര വീടുകളും ഉല്ലാസനൌകകളും മുന്തിരിത്തോട്ടങ്ങളും സ്വന്തമാക്കിയെന്നാണ് പ്രധാന ആരോപണം. ആയിരത്തിലധികംപേരെ കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.