
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ കൊവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കകം തന്നെ വാക്സിനേഷൻ പൂർത്തിയാകുമെന്ന് മോസ്കോ മേയർ പറഞ്ഞു.
സ്പുട്നിക്-5 എന്ന പേരിൽ ഗമലേയ നാഷണൽ റിസർച്ച് സെൻറർ ഓഫ് എപിഡമോളജി ആൻഡ് മൈക്രോ ബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ആഗസ്റ്റ് 11ന് റഷ്യൻ ആരോഗ്യ മന്ത്രാലയം വാക്സിൻ രജിസ്റ്റർ ചെയ്തു. പരീക്ഷണത്തിെൻറ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ ശരീരത്തിൽ കൊവിഡിനെതിരായ ആൻറി ബോഡി ഉണ്ടായെന്ന് അധികൃതർ അവകാശപ്പെട്ടു.
എന്നാൽ, മഹാമാരിക്ക് വാക്സിൻ വികസിപ്പിക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ അവകാശവാദത്തിൽ നിരവധി പേർ സംശയമുന്നയിച്ചു. ഇതേതുടർന്ന് ത െൻറ മകൾക്ക് വാകിസൻ നൽകിയതായി പ്രഖ്യാപിച്ച് പ്രസിഡൻറ് വ്ളാദിമിർ പുടിൻ തന്നെ രംഗത്തു വന്നിരുന്നു.
സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിനുകള്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ബെയ്ജിങ് ട്രേഡ് ഫെയറിലാണ് വാക്‌സിനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇവ വിപണിയില്‍ എത്തിയിട്ടില്ല. എന്നാല്‍ സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഇവയ്ക്ക് ഈ വര്‍ഷം അവസാനംതന്നെ അനുമതി ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
വാക്‌സിന്‍ ഉത്പാദനശാലയുടെ നിര്‍മാണം പൂര്‍ത്തിയായെന്ന് സിനോവാക് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം. വാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം പറയുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അവര്‍ പറയുന്നു.
ചൈന വികസിപ്പിക്കുന്ന വാക്‌സിനുകളുടെ വില ഒരിക്കലും ഉയര്‍ന്നതാവില്ലെന്ന് ഗ്ലോബല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനിയായ സിനോഫാമിന്റെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞുവെന്നും ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കൊവിഡ് സ്ഥിതിഗതികള്‍ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന വാക്‌സിനുകള്‍ക്ക് മുന്നില്‍ ജനം തിങ്ങിക്കൂടിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ കൊവിഡ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന വിമര്‍ശം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ചൈന നേരിടുകയാണ്. എന്നാല്‍, കൊവിഡ് പോരാട്ടം വിജയിച്ചതിന്റെ സ്മാരകമായി കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം പുനരുദ്ധരിക്കാനാണ് ചൈനയുടെ നീക്കമെനനാണ് അധികൃതര്‍ പറയുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടെയും അതിവേഗം വാക്‌സിന്‍ വികസിപ്പിക്കാനായത് വലിയ നേട്ടമാണെന്നും അവര്‍ അവകാശപ്പെടുന്നു. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല