സ്വന്തം ലേഖകന്‍: 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 നയതന്ത്രജ്ഞരെ ഒറ്റയടിയ്ക്ക് പുറത്താക്കി റഷ്യ. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ സംഭവത്തില്‍ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടിയായാണ് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെ പുറത്താക്കിയത്.
ഉക്രെയിനില്‍ നിന്നുള്ള 13 പേരെ പുറത്താക്കിയപ്പോള്‍ പോളണ്ട്, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാലുവീതം ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇതിനു പുറമേ, ഇറ്റലി, ഫിന്‍ലന്‍ഡ്, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, ലത്‌വിയ, സ്വീഡന്‍, എസ്‌തോണിയ, ചെക്ക് റിപ്പബ്ലിക്, ഉക്രെയ്ന്‍, റൊമാനിയ, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെയും പുറത്താക്കിയിട്ടുണ്ട്.
മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ സംഭവത്തില്‍ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് പിന്നാലെയാണ് റഷ്യ നിലപാട് കടുപ്പിച്ചത്. റഷ്യയിലെ 60 നയതന്ത്രജ്ഞരെ പുറത്താക്കുമെന്നും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പ്രഖ്യാപിച്ചിരുന്നു.
സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും വിഷബാധയേറ്റ സംഭവത്തില്‍ റഷ്യയെ ശിക്ഷിക്കാന്‍ 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് യുഎസ് പുറത്താക്കിയത്. ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരോട് ഏഴു ദിവസത്തിനകം അമേരിക്ക വിടാനും സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടയ്ക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല