
സ്വന്തം ലേഖകൻ: റഷ്യയിലെ പേമിൽനിന്നു ഗോവയിലേക്കു പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. അസൂർ എയറിന്റെ ചാർട്ടേഡ് വിമാനം (എസെഡ്‌വി2463) പുലർച്ചെ 4.15ന് തെക്കൻ ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. 238 യാത്രക്കാരാണു വിമാനത്തിലുള്ളത്.
ഇന്നു പുലർച്ചെ 12.30ന് ദബോലിം വിമാനത്താവളത്തിലെ ഡയറക്ടർക്കു വിമാനത്തിൽ ബോംബ് വച്ചിരിക്കുന്നതായി ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പൈലറ്റിനെ വിവരം അറിയിക്കുകയും ഉസ്ബെക്കിസ്ഥാലേക്കു വഴിതിരിച്ചു വിടുകയുമായിരുന്നു.
കഴിഞ്ഞ ആഴ്ച, റഷ്യയിലെ മോസ്‌കോയിൽനിന്ന് ഗോവയിലേക്കുള്ള അസൂർ എയറിന്റെ മറ്റൊരു വിമാനവും ബോംബ് ഭീഷണിയെ തുടർന്നു ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല