1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2022

സ്വന്തം ലേഖകൻ: ജനസംഖ്യ നിരക്ക് ഉയർത്തുന്നതിന് വേണ്ടി നവീനമായ പദ്ധതികളുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. കൂടുതൽ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ധനസഹായം അടക്കമുള്ള വാഗ്ദാനങ്ങളാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും തകർത്ത രാജ്യത്തിന്റെ ജനസംഖ്യാ നിരക്കിനെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു സ്ത്രീ പത്തോ അതിലധികമോ കുട്ടികളെ ഉണ്ടാക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. ‘മദർ ഹീറോയിൻ’ എന്ന പദ്ധതിയാണ് പുടിൻ ആവിഷ്കരിച്ചിരിക്കുന്നത്.

10 കുട്ടികൾക്ക് ജന്മം നൽകുന്നതിനും അവരെ പരിപാലിക്കുന്നതിനും വേണ്ടി 13,500 പൗണ്ട് അഥവാ 13 ലക്ഷം ഇന്ത്യൻ രൂപ ഒറ്റത്തവണ നൽകുമെന്നാണ് പ്രഖ്യാപനം. അതേസമയം, റഷ്യയുടെ പുതിയ പദ്ധതിക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. ഈ സംരംഭത്തെ നിരാശാജനകമായ ശ്രമം എന്നാണ് വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 16നാണ് സോവിയേറ്റ് കാലഘട്ടത്തിലുള്ള ‘മദർ ഹീറോയിൻ’ എന്ന പദ്ധതി റഷ്യൻ പ്രസിഡന്റ് പുനരാവിഷ്കരിച്ചത്.

ഈ വർഷം മാർച്ച് മാസത്തിലാണ് റഷ്യയിൽ ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് പിന്നാലെ യുക്രൈൻ യുദ്ധവും വലിയ തോതിൽ ജനസംഖ്യ കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. രണ്ട് സംഭവങ്ങളിലുമായി അരലക്ഷത്തോളം ജീവനുകളാണ് പൊലിഞ്ഞത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുടിൻ പദ്ധതി ആസൂത്രണം ചെയ്തത്.

1944ൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് സമാനമായുണ്ടായ ജനസംഖ്യാ ഇടിവ് ഉണ്ടായിരുന്നു. അന്ന് സോവിയേറ്റ് യൂണിയൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, 1991ൽ സോവിയേറ്റ് യൂണിയൻ തകർന്നതോടെ ഈ പേരിൽ നൽകുന്ന ധനസഹായം അവസാനിപ്പിക്കുകയായിരുന്നു.

പുടിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് യോഗ്യരായ അമ്മമാർക്ക് ഒറ്റത്തവണ സമ്മാനം ലഭിക്കുക. ഒരു ദശലക്ഷം റൂബിൾ ആണ് ഒറ്റത്തവണയായി ലഭിക്കുക. പത്താമത്തെ കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് ഈ തുക കൈയ്യിൽ ലഭിക്കുക.

എന്നാൽ, ഇവിടേയും തീരുന്നില്ല ഉത്തരവിലെ പ്രത്യേകതകൾ. യുദ്ധത്തിലോ ഭീകരാക്രമണങ്ങളിലോ അടിയന്തര സാഹചര്യത്തിലോ തങ്ങളുടെ മക്കളിൽ ആരെയെങ്കിലും നഷ്ടപ്പെട്ട അമ്മയ്ക്കും യോഗ്യതയുണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു. ഹീറോ ഓഫ് റഷ്യ, ഹീറോ ഓഫ് ലേബർ തുടങ്ങിയ ഉയർന്ന റാങ്കിംഗ് സ്റ്റേറ്റ് ഓർഡറുകളുടെ അതേ പദവിയുടെ തലത്തിലാണ് മദർ ഹീറോയിൻ ടൈറ്റിൽ പരിഗണിക്കുന്നത്.

റഷ്യയുടെ ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വിശിഷ്ടമായ പദ്ധതി എന്നാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ജൂൺ ഒന്നിന് റഷ്യയുടെ ശിശുദിന അവധി ദിവസത്തിൽ തന്നെ മദർ ഹീറോയിൻ പദവി സമ്മാനിക്കാനാണ് പുടിൻ പദ്ധതിയിടുന്നത്. വലിയ കുടുംബങ്ങൾ സമൂഹത്തിൽ ക്രമാനുഗതമായ പുനരുജ്ജീവനം ഉണ്ടാക്കുമെന്നും റഷ്യൻ പ്രസിഡന്റ് അവകാശപ്പെടുന്നു.

റഷ്യയുടെ ജനസംഖ്യ ഈ വർഷം കടുത്ത ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് തുടങ്ങിയതിന് ശേഷം ഈ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പകുതിയായി കുറഞ്ഞിരുന്നു. 2020ൽ മൂന്നിരട്ടിയോളം കുറവുണ്ടായിട്ടുണ്ട്.

പുടിന്റെ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വലിയ കുടുംബങ്ങളാണ് രാജ്യസ്നേഹമുള്ളത് എന്ന പുടിന്റെ നിലപാട് വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. പത്താമത്തെ കുട്ടിയുടെ ഒന്നാമത്തെ പിറന്നാളിനാണ് പണം ലഭിക്കുന്നത്. ഇത് നിരാശാജനകമാണെന്ന് തോന്നുന്നുവെന്നും ഡോക്ടർമാർ പ്രതികരിക്കുന്നു.

ഇത് വളരെയധികം നിരാശജനകമായ സംഭവമാണ്. ജനസംഖ്യാപരമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. 1990-കൾ മുതൽ രാജ്യത്തിന്റെ ജനസാന്ദ്രത വർദ്ധിപ്പിക്കാൻ മതിയായ ആളുകളെ ലഭിക്കാൻ ശ്രമിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.