1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2016

സ്വന്തം ലേഖകന്‍: റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറുന്നു, പ്രശ്‌നം ക്രീമിയയിലേയും സിറിയയിലേയും റഷ്യന്‍ ഇടപെടലുകള്‍. ഐ.സി.സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. നേരത്തെ ദക്ഷിണാഫ്രിക്കക്കും ഗാംബിയക്കും ബുറുണ്ടിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറിയിരുന്നു.

ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ പിന്‍മാറ്റം. സ്വതന്ത്രവും ഔദ്യോഗികവുമായ ഒരു അന്വേഷണ ഏജന്‍സിയായി ഐ.സി.സിയെ കണക്കാക്കാനാവില്ല. പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുന്ന കോടതി അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

നിലവില്‍ ഐ.സി.സി കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത റഷ്യ അന്താരാഷ്ട്ര കോടതിയുടെ നിയമസംഹിതയില്‍ ഒപ്പുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. 2000 ലാണ് റഷ്യ കോടതിയുടെ ഭാഗമായത്. കിഴക്കന്‍ സിറിയയിലെ അലപ്പോയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യക്കെതിരെ യുദ്ധക്കുറ്റത്തിന് നടപടിയെടുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിറിയയിലെ തീവ്രവാദ സംഘങ്ങളെയാണ് തങ്ങള്‍ ഉന്നംവെക്കുന്നതെന്നും സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍പ്പാണ് റഷ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.