1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2017

സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഇടപെട്ട് റഷ്യ, അമേരിക്കയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി. അമേരിക്കയുമായി ഉത്തര കൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. കൊറിയന്‍ തീരത്ത് ഓരോ ദിനവും സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങള്‍ റഷ്യ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിയന്നയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനതക്തിന് ശേഷമാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്. സമവായ ചര്‍ച്ചകള്‍ക്ക് റഷ്യ നേതൃത്വം നല്‍കാമെന്നും ചര്‍ച്ചകളെ പിന്തുണക്കുമെന്നും സെര്‍ജിലാവ്‌റോവ് അറിയിച്ചെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തില്‍ പെട്ടെന്നുള്ള പ്രതികരണം ടില്ലേഴ്‌സണ്‍ നടത്തിയിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍പ് ആണവനിരായുധീരണം സംബന്ധിച്ച് സമഗ്രമായ ഉടമ്പടിക്ക് തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും ഉത്തരകൊറിയ തള്ളിക്കളഞ്ഞു. യുഎന്‍ പ്രതിനിധിയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അമേരിക്കഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പ്യോങ്‌യാങിലെത്തിയ യുഎന്‍ പ്രതിനിധി ജെഫ്രി ഫെല്‍റ്റ്മാന്‍ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ്‌ഹോ യുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. നീണ്ട ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു യുഎന്‍ പ്രതിനിധി ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത് എന്നത് തന്നെ ശ്രദ്ധേയമാണ്. എന്നാല്‍, വാഷിങ്ടണ്‍ അറിയാതെ മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ കൂടിയായ ഫെല്‍റ്റ്മാന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അതൃപ്തി ഉണ്ടെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.