
സ്വന്തം ലേഖകൻ: ഒരു മാസത്തിലേറെയായി ഉക്രൈൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാന്തരീക്ഷത്തിന് അയവ്. സൈനികരെ അതിർത്തിയിൽ നിന്ന് പിൻവലിക്കുക യാണെന്ന സൂചനയാണ് റഷ്യ നൽകുന്നത്. അതിർത്തിയിൽ സൈനിക അഭ്യാസം നടത്തി യിരുന്നത് അവസാനിച്ചുവെന്ന ന്യായീകരണമാണ് മോസ്‌കോ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
“ഈ ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തും. പശ്ചിമേഷ്യയിലെ യുദ്ധ സമാന അന്തരീക്ഷ മുണ്ടാക്കിയ റഷ്യ ഒരു വെടിയുണ്ടപോലും പൊഴിക്കാതെ സൈനികരെ പിൻവലിക്കുന്നു. അവർ സ്വയം തോൽവി സമ്മതിച്ചിരിക്കുകയാണ്,“ ഉക്രൈൻ വിദേശകാര്യ വക്താവ് മരിയ സാഖാറോവയാണ് റഷ്യൻ നീക്കത്തിനോട് പ്രതികരിച്ചത്.
അതിർത്തി കടന്ന് റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കയും ബ്രിട്ടനും ലോകരാജ്യങ്ങൾക്ക് നൽകിയത്. ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിൽ നാറ്റോ സഖ്യവും ഉക്രൈന് സഹായം നൽകാനായി സജ്ജമായിരുന്നു . വൻ ആയുധ ശേഖരമാണ് ഫ്രാൻസും ഉക്രൈന് കൈമാറിയത്. എന്ന് ഇരു രാജ്യങ്ങളുമായി മധ്യസ്ഥ ചർച്ചകൾക്കായി ജർമ്മൻ ചാൻസലർ ഏയ്ഞ്ചലാ മെർക്കൽ മോസ്‌കോവിലേക്ക് യാത്രതിരിച്ചു എന്ന റിപ്പോർ ട്ടുകളാണ് പുറത്തുവരുന്നത്.
ഇതിനും തൊട്ടുമുൻപു തന്നെ റഷ്യ അതിർത്തിയിൽ നിന്ന് ഒരു വിഭാഗം സൈനികരെ പിൻവലിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം സൈനികരെയാണ് റഷ്യ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചത്. നൂറുകണക്കിന് പീരങ്കികളാണ് റഷ്യ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചത്. ബെലാറൂസിൽ റഷ്യ ശക്തമായ സൈനിക അഭ്യാസം നടത്തുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
അതിനിടെ യുക്രെയ്നെ ഏത് നിമിഷവും റഷ്യ അക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം മടങ്ങണമെന്ന് കൈവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്നിൽ 25000 ലധികം ഇന്ത്യക്കാരാണുള്ളത്. വിദ്യാർഥികൾ എത്രയും വേഗം മടങ്ങണമെന്നും എംബസി അറിയിച്ചു. യുക്രെയ്നിൽ എവിടെയാണുള്ളതെന്ന് അറിയിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല