1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2022

സ്വന്തം ലേഖകൻ: യുക്രൈൻ വഴി റഷ്യ പടിഞ്ഞാറൻ യൂറോപ്പിനു നൽകിക്കൊണ്ടിരുന്ന പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുദ്ധത്തിൽ യുക്രൈനിന്റെ നിർണായക നീക്കം. തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെ റഷ്യ യൂറോപ്പിലേക്കു പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് തടഞ്ഞത്. ഇതോടെ യൂറോപ്പിലേക്കുള്ള റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്നു തടസ്സപ്പെടും.

ഹർകീവിലെ 4 ഗ്രാമങ്ങൾ കൂടി റഷ്യൻ സേനയുടെ നിയന്ത്രണത്തിൽ നിന്നു തിരിച്ചുപിടിച്ചു. റഷ്യയുടെ മുന്നണിപ്പോരാളികൾക്ക് ആവശ്യമായവ എത്തിച്ചുകൊണ്ടിരുന്നത് തടസ്സപ്പെടുത്തുന്നതിലും വിജയിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഗതി മാറ്റുന്ന നിർണായക നീക്കമാണിത്.

യൂറോപ്യൻ രാജ്യങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ ഒട്ടേറെ ടാങ്കുകൾ തകർത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള റഷ്യയുടെ മുന്നേറ്റം തടഞ്ഞു. കരിങ്കടലിലെ സ്നെയ്ക് ഐലൻഡിലൂടെയുള്ള റഷ്യൻ മുന്നേറ്റവും തടഞ്ഞു. യുക്രൈൻ പോരാളികൾ ശക്തമായി ചെറുത്തുനിൽക്കുന്ന മരിയുപോളിലെ അസോവ്സ്റ്റാൽ സ്റ്റീൽ പ്ലാന്റിനു നേരെ റഷ്യ കനത്ത ആക്രമണം തുടരുന്നു. തന്ത്രപ്രധാനമായ ഒഡേസയിലും റഷ്യ മിസൈൽ വർഷം തുടരുകയാണ്.

ദക്ഷിണ യുക്രൈനിലെ റഷ്യൻ നിയന്ത്രണത്തിലുള്ള ഹർസനും ജോർജിയയിൽ നിന്നു വിഘടിച്ചു നിൽക്കുന്ന സൗത്ത് ഒസെറ്റിയയും റഷ്യയുടെ ഭാഗമാക്കണമെന്ന ഇവിടത്തെ ഭരണകർത്താക്കളുടെ ആവശ്യപ്രകാരം ‘ഹിതപരിശോധന’ നടത്തി സ്വന്തമാക്കാനാണ് ശ്രമം നടക്കുന്നത്. ഹർസൻ മേഖല പൂർണ നിയന്ത്രണത്തിലായതായി റഷ്യ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.