
സ്വന്തം ലേഖകൻ: റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ കിഴക്കന്‍ പ്രദേശങ്ങളിലെ വ്യോമാതിർത്തി യുക്രൈയ്ന്‍ അടച്ചതിനെ തുടർന്ന് രക്ഷാദൗത്യം പൂർത്തിയാക്കാനാവാതെ എയർ ഇന്ത്യ വിമാനം മടങ്ങി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈയ്‌നിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നത്. യുക്രൈയ്നിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സംഘം ഇന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയിരുന്നു. നിരവധി മലയാളികളും അവിടെ കുടുങ്ങിയിട്ടുണ്ട്.
കിഴക്കൻ യുക്രൈയ്‌നിൽ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ നടക്കുന്നതിനാൽ വ്യോമ ഗതാഗതങ്ങൾക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യത കണക്കിലെടുത്താണ് യുക്രൈയ്നിൽ വ്യോമാതിർത്തി അടച്ചത്. ഇന്ന് രാവിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് യുക്രയ്നിനെതിരെ യുദ്ധം തുടങ്ങുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ പ്രഖ്യാപിക്കുന്നത്. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയ്യാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാസ്‌പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ സംബന്ധിച്ച തീരുമാനമായാല്‍ അറിയിപ്പ് നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുക്രൈനിലെ പൗരന്‍മാരെ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമാകും.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. പൗരന്‍മാരുടെ സുരക്ഷയാണ് പ്രധാനം. റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യന്‍ എംബസിയേലിക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കീവിലെ ഇന്ത്യന്‍ എംബസിയിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. അതേസമയം ഒരു കാരണവശാലും യുക്രൈനിന്റെ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുക്രൈയിനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൺട്രോൾ റൂം തുടങ്ങിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ
ഫോൺ: 1800118797 (ടോൾ ഫ്രീ) +91-11-23012113, +91-11-23014104, +91-11-23017905
ഫാക്സ്: +91-11-23088124
ഇമെയിൽ: situationroom@mea
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല