
സ്വന്തം ലേഖകൻ: റഷ്യൻ ടാങ്കുകൾക്ക് അന്തകയായി “വിശുദ്ധ ജാവലിന്‍“. ഉയര്‍ന്ന ഇനത്തില്‍പ്പെട്ട ടാങ്ക് പ്രതിരോധ സംവിധാനമാണ് അമേരിക്ക നിര്‍മിക്കുന്ന ‘ജാവലിന്‍’. 60 ലക്ഷം രൂപയാണ് ഒന്നിന്റെ വില. കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക 300 മിസൈലുകളാണ് യുക്രൈന് നല്‍കിയത്. അതേവര്‍ഷം ഒക്ടോബറില്‍ 180 പ്രൊജക്ടൈലുകളും 30 വിക്ഷേപണികളും നല്‍കി. മറ്റുപല നാറ്റോ രാജ്യങ്ങളെക്കാളും ആയുധശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
ഉയര്‍ന്നയിനത്തില്‍പ്പെട്ട ടാങ്ക് പ്രതിരോധ ആയുധസംവിധാനമാണ് അമേരിക്ക നിര്‍മിക്കുന്ന ‘ജാവലിന്‍’. 60 ലക്ഷം രൂപയാണ് ഒന്നിന്റെ വില. കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക 300 മിസൈലുകളാണ് യുക്രൈന് നല്‍കിയത്. അതേവര്‍ഷം ഒക്ടോബറില്‍ 180 പ്രൊജക്ടൈലുകളും 30 വിക്ഷേപണികളും നല്‍കി. മറ്റുപല നാറ്റോ രാജ്യങ്ങളെക്കാളും ആയുധശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
മിക്ക റഷ്യന്‍ കവചിത വാഹനങ്ങളെക്കാളും പ്രഹരശേഷിയുള്ളതാണ് ജാവലിന്‍. ‘വെടിവെക്കുക മറക്കുക’ എന്ന സംവിധാനമാണ് അതിന്റെ ഏറ്റവുംവലിയ സവിശേഷത. ഉന്നംനോക്കി വെടിവെച്ച് സൈനികന് പെട്ടെന്നുതന്നെ മറയ്ക്കുള്ളിലേക്ക് മടങ്ങാം. സംവിധാനത്തെ എപ്പോഴും നിയന്ത്രിക്കേണ്ടതില്ല. നാലുകിലോമീറ്റര്‍ദൂരം സഞ്ചരിക്കുന്ന ജാവലിന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് കാലാള്‍പ്പടയാണ്.
എന്നാല്‍ ഭൂപ്രകൃതി, ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഫലപ്രാപ്തി. യുക്രൈന്റെ മധ്യ, കിഴക്കന്‍ മേഖലകള്‍ പൊതുവേ പരന്നപ്രദേശങ്ങളാണ്. അതിനാല്‍ ഇവ ഒളിച്ചുവെച്ച് പ്രയോഗിക്കാന്‍ പ്രയാസമാണ്. യുദ്ധം തകര്‍ത്ത യുക്രൈനില്‍ വിശുദ്ധ മറിയത്തിന്റെ പരിവേഷമാണ് ജാവലിന്.
പ്രഭാവലയത്തില്‍ യുക്രൈന്‍ പതാകവര്‍ണങ്ങളും കൈയില്‍ ജാവലിനും ഏന്തിയ വിശുദ്ധയുടെ ചിത്രങ്ങളാണിപ്പോള്‍ എവിടെയും പ്രചരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ പലരാജ്യങ്ങളിലും ഇന്ന് വിപണിയിലുണ്ട്. പോസ്റ്ററുകളും കാര്‍ഡുകളുമാക്കി ഇവ വിറ്റുകിട്ടുന്ന പണം യുക്രൈനെ സഹായിക്കാന്‍ നല്‍കുമെന്നും ഇവര്‍ പറയുന്നു. കാനഡയിലെ ‘സെയ്ന്റ് ജാവലിന്‍’ എന്ന യുക്രൈന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കട മൂന്നുകോടി രൂപ ഇതിനോടകം ശേഖരിച്ചതായാണ് പറയുന്നത്.
അതേസമയം ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള രൂക്ഷവിമർശനങ്ങളെയും കനത്ത ഉപരോധങ്ങളെയും അവഗണിച്ച് യുക്രൈയ്നിലെ ആക്രമണം റഷ്യ വീണ്ടും ശക്തമാക്കി. യുദ്ധം ഒരാഴ്ച പിന്നിട്ട ഇന്നലെ കരിങ്കടൽ തീരത്തെ ഖേഴ്സൻ നഗരം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടു; യുക്രൈയ്ൻ ഇത് നിഷേധിച്ചു. മരിയുപോൾ നഗരവും റഷ്യൻ പട വളഞ്ഞിരിക്കുകയാണ്. കീവ് ലക്ഷ്യമാക്കി റഷ്യയുടെ 65 കിലോമീറ്റർ സേനാവ്യൂഹം യാത്ര തുടരുന്നു; വേഗം കുറഞ്ഞെന്നു സൂചന.
കീവ് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് റഷ്യ ആവശ്യപ്പെട്ടു. ഇവിടെ വൻ ആക്രമണത്തിന് ഒരുക്കമെന്നാണ് വിലയിരുത്തൽ. അതിനിടെ റഷ്യൻ ആക്രമണം ശക്തമാകുമ്പോഴും ഭീതിയില്ലാതെ മുന്നിൽനിന്നു പോരാടുന്ന യുക്രൈയ്ൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിച്ചത് തലസ്ഥാന നഗരത്തിലെ സോവിയറ്റ് കാലത്തെ ഓഫിസ് കെട്ടിടത്തിൽ വച്ചാണ്. കർട്ടനിട്ടു മറച്ച ജനാലകൾക്കരികിൽ മണൽച്ചാക്കുകൾ നിരത്തിയിരുന്നു.
ടിവി ക്യാമറകളുടെ ലൈറ്റ് പ്രകാശം പരത്തിയ മുറിയിലേക്ക് സായുധരായ പട്ടാളക്കാർക്കിടയിൽ നിന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇറങ്ങി വന്നു. ക്ഷീണിതമെങ്കിലും പ്രകാശം തുടിക്കുന്ന കണ്ണുകൾ, ഷേവ് ചെയ്യാത്ത മുഖം. ഒലിവ് നിറമുള്ള ടീഷർട്ടും പാന്റും സൈനിക ഷൂസും വേഷം.
യുക്രൈയ്ൻ പതാക നിവർത്തിയൊരുക്കിയ പശ്ചാത്തലത്തിൽ മാർബിൾ പടവുകളിൽ നിന്ന് സെലെൻസ്കി മാധ്യമങ്ങളോടു സംസാരിച്ചു. ‘ഇതു ഞങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. ഈ നാടും വീടും ഇവിടത്തെ കുട്ടികളുടെ ഭാവിയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം’. യുക്രൈയ്നിനു പിന്തുണ നൽകാൻ രാജ്യാന്തര സമൂഹം കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും സെലെൻസ്കി പറഞ്ഞു.
അതിനിടെ യുക്രൈയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണു ചന്ദൻ.
പഞ്ചാബിലെ ബർണാല സ്വദേശിയാണ് ചന്ദൻ ജിൻഡാൽ. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ കർണ്ണാടക സ്വദേശി നവീൻ ഷെല്ലാക്രമണത്തിൽ ഉക്രിയനിലെ ഹാർകീവിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല