1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2021

സ്വന്തം ലേഖകൻ: ആധുനിക കാലഘട്ടത്തിൽ മനുഷ്യർ സൃഷ്​ടിച്ച ലോകാത്​ഭുതങ്ങളാണ്​ ദുബൈയിലെ ബുർജ്​ ഖലീഫയും ചൈനയിലെ ഷാങ്​ഹായ്​ ടവറുമെല്ലാം. ഈ കെട്ടിടങ്ങൾക്ക്​ മുകളിൽനിന്നുള്ള കാഴ്​ച ആരെയും കൊതിപ്പിക്കുന്നതാണ്​. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ കാഴ്​ചക്കാർക്കുള്ള ഗാലറിയുള്ളത്​ ഷാങ്​ഹായ്​ ടവറിലാണ്​. എന്നാൽ, ഇതിനെ മറികടക്കുന്ന പുതിയ കെട്ടിടമാണ്​ റഷ്യയിൽ നിർമിക്കുന്നത്​.

സെൻറ്​ പീറ്റേഴ്‌സ്ബർഗിലാണ്​ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം നിർമിക്കുക​. 2306 അടി ഉയരമുള്ള ഈ കെട്ടിടത്തിൻെറ പേര്​​ ‘ലക്ത സെൻറർ II’ എന്നാണ്​. കെറ്റിൽ കളക്ടീവ് എന്ന സ്കോട്ടിഷ് കമ്പനിയാണ്​ ഇതിൻെറ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്​. 2722 അടി ഉയരമുള്ള ദുബൈയിലെ ബുർജ്​ ഖലീഫയാണ്​ നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.

അതിനേക്കാൾ 400 അടി കുറവായിരിക്കും ലക്​താ സെൻറർ IIന്​. എന്നാൽ, കാഴ്​ചക്കാർക്കുള്ള ഗാലറി ഒരുക്കുക 1936 അടി ഉയരത്തിലാണ്​. 2,073 അടി ഉയരമുള്ള ഷാങ്ഹായ് ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാണ്​. ഇതിലെ നിരീക്ഷണ ഡെക്ക്​ 1844 അടി ഉരത്തിലാണുള്ളത്​. രണ്ടാം സ്​ഥാനത്തുള്ള ബുർജ്​ ഖലീഫയിലെ ഗാലറി​ 1,823 അടി ഉയരത്തിലാണ്​. ഇവ രണ്ടിനെയുമാണ്​ ലക്​താ സെൻറർ II മറികടക്കുക.

സെൻറ്​ പീറ്റേഴ്‌സ്ബർഗിൽ നിലവിൽ ലക്താ സെൻറർ എന്ന പേരിൽ കെട്ടിടമുണ്ട്​. യൂ​റോപ്പിലെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടത്തിൻെറ ഉയരം 1,517 അടിയാണ്​ . ഇതേ പേരിൽ മറ്റൊരു കെട്ടിടമുള്ളതിനാലാണ്​ പുതിയതിനെ ലക്ത സെൻറർ II എന്ന് വിളിക്കുന്നത്​. സെൻറ്​ പീറ്റേഴ്‌സ്ബർഗിൻെറ പ്രാന്തപ്രദേശത്താണ് ഈ കെട്ടിടം ഉയരുക. എല്ലാ വിധ ഊർജങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ്​ കെട്ടിടം രൂപകൽപ്പന ചെയ്​തിരിക്കുന്നതെന്ന്​ കെറ്റിൽ കളക്ടീവിൻെറ ലീഡ് ഡിസൈനർ ടോയ് കെറ്റിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.