1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോ പ്രദര്‍ശന പരിപാടിയില്‍ സംസാരിക്കവെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവിനെ അക്രമി പിന്നില്‍നിന്ന് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ തുര്‍ക്കി പൊലീസ് കസ്റ്റഡിയിലെടുത്തു.

കാര്‍ലോവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി റഷ്യന്‍ സംഘം അങ്കാറയിലേക്ക് തിരിച്ചു. 18 പേരാണ് അന്വേഷകസംഘത്തിലുള്ളതെന്ന് റഷ്യന്‍ പാര്‍ലമെന്റ് വക്താവ് പറഞ്ഞു. കൊലപാതകിയുടെ പിന്നിലുള്ളവരെ വ്യക്തമായി അറിയാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം തുര്‍ക്കിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും റഷ്യ അറിയിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച റഷ്യ കൊല തീവ്രവാദ ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി.

അക്രമി വെടിയുതിര്‍ത്തത് കാര്‍ലോവിന് നേരെയല്ല, റഷ്യയുടെ നെഞ്ചിലേക്കാണെന്ന് സെനറ്റര്‍ കോണ്‍സ്റ്റാന്റൈന്‍ കൊസചേവ് പറഞ്ഞു. റഷ്യതുര്‍ക്കി നയതന്ത്ര ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ഇരു രാഷ്ട്രത്തലവന്മാരും ശക്തമായി അപലപിച്ചു. നവംബറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു.

സിറിയന്‍ നഗരമായ കിഴക്കന്‍ അലപ്പോയില്‍ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ധാരണക്കായി റഷ്യയും തുര്‍ക്കിയുമാണ് മുന്‍കൈയെടുത്തത്. ഇത് തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അക്രമിയുടെ പ്രകോപനമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.
സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ റഷ്യയും തുര്‍ക്കിയും രണ്ടു ചേരികളിലാണ്.

കാര്‍ലോവ് വെടിയേറ്റു മരിച്ച് മണിക്കൂറുകള്‍ക്കുശേഷം അങ്കാറയിലെ എംബസിക്ക് സമീപം വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് യു.എസ് കോണ്‍സുലേറ്റുകളും എംബസികളും അടച്ചു. അങ്കാറയിലെ യു.എസ് എംബസിയുടെ കവാടത്തിന് അരികിലത്തെിയ ആക്രമി വെടിവെക്കുകയായിരുന്നുവെന്ന് എംബസി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.