1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2018

സ്വന്തം ലേഖകന്‍: സൈബീരിയയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. റഷ്യന്‍ പട്ടണമായ കെമെറോവിലെ മാളിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. വിന്റര്‍ ചെറി കെട്ടിടത്തിലെ മാളിന്റെ നാലാമത്തെ നിലയിലാണ് ഞായറാഴ്ച തീ പടര്‍ന്നത്.

ഷോപ്പിംഗ് മാളിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള സിനിമാ തിയേറ്ററിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം മൂലമാണോ അതോ പുക ശ്വസിച്ചതു മൂലമാണോ ആളുകള്‍ മരിച്ചതെന്ന് വ്യക്തമല്ല. മരിച്ചവരില്‍ അധികവും കുട്ടികളാണ്. സംഭവം നടക്കുമ്പോള്‍ നിരവധി പേരാണ് അകത്തുണ്ടായത്. എന്നാല്‍ എങ്ങനെയാണ് കെട്ടിടത്തില്‍ തീപിടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

17 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിശമന സേനയ്ക്ക് തീ പൂര്‍ണമായി അണയ്ക്കാനായത്. തീപിടിക്കുന്ന സമയത്ത് മാളില്‍ 200 ഓളം പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.