സ്വന്തം ലേഖകന്‍: യൂലിയ സ്‌ക്രിപാലിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയിലുള്ള യൂലിയയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് റഷ്യ. ബ്രിട്ടന്‍ അഭയം നല്കിയ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനൊപ്പം രാസായുധ ആക്രമണത്തിന് ഇരയായ മകള്‍ യൂലിയ സുഖം പ്രാപിക്കുന്നുതായി റിപ്പോര്‍ട്ട് റഷ്യയിലുള്ള ബന്ധു ന്‍ വിക്ടോറിയയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു യൂലിയ താന്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചത്. ഇതിന്റെ ടേപ്പ് റഷ്യയിലെ റോസിയ ടിവി പുറത്തുവിടുകയായിരുന്നു.
അബോധാവസ്ഥയില്‍ നിന്നുണര്‍ന്നതായും ആരോഗ്യം വീണ്ടെടുക്കുന്നതായും യൂലിയ ടേപ്പില്‍ പറയുന്നുണ്ട്. തന്നെയും പിതാവിനെയും സഹായിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു. അതേസയമം സെര്‍ജി സ്‌ക്രിപാല്‍ ഗുരുതരാവസ്ഥ പൂര്‍ണമായും തരണം ചെയ്തിട്ടില്ല. മാര്‍ച്ച് നാലിനാണ് സ്‌ക്രിപാലിനും യൂലിയയ്ക്കും രാസായുധാക്രമണം ഏറ്റത്. റഷ്യയില്‍നിന്ന് പിതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു യൂലിയ.
ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടന്റെ ആരോപണം ഇരുരാജ്യങ്ങളും തമ്മില്‍ വലിയ നയതന്ത്രയുദ്ധത്തിനു കാരണമായി. ബ്രിട്ടനും സഖ്യകക്ഷികളും ചേര്‍ന്ന് 150 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. ഇത്രയം എണ്ണം നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യയും തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ യോകോവെങ്കോ ലണ്ടനില്‍ പത്രസമ്മേളനം നടത്തി ആക്രമണത്തില്‍ റഷ്യയ്ക്കു പങ്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ യോഗം വിളിച്ചുചേര്‍ക്കാനുള്ള ശ്രമത്തിലാണ് റഷ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല