1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: ഇന്ത്യക്കാരുടെ വീസ പ്രശ്‌നം അമേരിക്കയുമായി തുറന്ന് സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻണി ബ്ലിങ്കണുമായിട്ടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്തത്.ഇന്ത്യക്കാരുടെ വിസയ്‌ക്ക് വരുന്ന ബുദ്ധിമുട്ടുകളും കാലതാമസവും കൊറോണ മഹാമാരിയുടെ അനന്തരഫലമാണെന്നും,ഈ ആശങ്കകൾ പരിഹരിക്കാൻ അമേരിക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആൻണി ബ്ലിങ്കൺ വ്യക്തമാക്കി.

നിലവിൽ യുഎസിലേക്കുള്ള സന്ദർശക വിസയ്‌ക്ക് 800 ദിവസം വരെയാണ് ഇന്ത്യക്കാർക്ക് കാത്തിരിക്കേണ്ടി വരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾക്കും എക്‌സ്‌ചേഞ്ച് വിസിറ്റർ വിസകൾക്കും,മറ്റ് നോൺ ഇമിഗ്രന്റ്‌റ് വിസകൾക്കുമായി ഏകദേശം 400 ദിവസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്.

2020-2021 അദ്ധ്യയന വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 167,582 വിദ്യാർത്ഥികളാണ് അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നത്.വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള എച്ച് 1B വിസയും മറ്റ് തൊഴിൽ വിസകളും സ്വീകരിക്കുന്നവരിൽ അധികവും ഇന്ത്യക്കാരാണ്. വീസ ലഭിക്കുന്നതിലെ കാലതാമസം നിരവധി പേരെ ബുദ്ധിമുട്ടിലാക്കിയതോടെയാണ് വിദേശകാര്യമന്ത്രി നേരിട്ട് പ്രശ്‌നപരിഹാരത്തിന് ഇറങ്ങി തിരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.