1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2018

സ്വന്തം ലേഖകന്‍: മല കയറാന്‍ വീണ്ടുമെത്തുമെന്ന് ബിന്ദുവും കനക ദുര്‍ഗ്ഗയും; മകരവിളക്കിന് കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യത. ശബരിമല കയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തല്‍ക്കാലം പൊലീസ് മടക്കി അയച്ചെങ്കിലും മകരവിളക്കിന് മുന്‍പ് അമ്മിണിയും ഏതാനും യുവതികളുമായി ഇവര്‍ വീണ്ടും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ഉണ്ടാകാന്നുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ പൂര്‍ണ്ണമായി ഈ ദൌത്യത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പൊലീസെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശബരിമലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും മടങ്ങാന്‍ ബിന്ദുവും കനകദുര്‍ഗ്ഗയും തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു പൊലീസ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് ശബരിമല കയറാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലതരത്തിലും പൊലീസ് പറഞ്ഞ് നോക്കി. എന്നാല്‍ ഇതിന് ഇവര്‍ വഴങ്ങിയില്ല. അന്യായ തടങ്കലില്‍ വെച്ചുള്ള പൊലീസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും ബിന്ദുവും കനകയും വഴങ്ങില്ലെന്ന് കണ്ടതോടെയാണ് ശബരിമലയിലേക്ക് പോകാനുള്ള അവസരം ഒരുക്കാമെന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ അത്ര എളുപ്പം പൊലീസിന് സാധിക്കില്ല.

മകരവിളക്കിന് ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ ഇവര്‍ക്ക് സരക്ഷ ഒരുക്കി മലകയറ്റുക എന്നത് പ്രയാസമാകും. ആയതിനാല്‍ ഇവരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമം പൊലീസ് തുടരുമെന്നാണ് സൂചന. ആദിവാസി വനിത പ്രസ്ഥാനത്തിന്റെ അമ്മിണിയോടും സുരക്ഷ ഒരുക്കാമെന്ന് പറഞ്ഞാണ് പൊലീസ് മടക്കി അയച്ചത്. എന്നാല്‍ ഇവരുടെയും മനസ് മാറ്റാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മകരവിളക്കിന് കൂടുതല്‍ യുവതികള്‍ മലചവിട്ടാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന അങ്ങനെ വന്നാല്‍ മണ്ഡലകാലത്തെക്കാള്‍ സംഘര്‍ഷ ഭരിതമാകും ശബരിമല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.