1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരേ ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം സന്നിധാനത്ത് നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്ത് നീക്കി. വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടിയെന്ന് പോലീസ് അറയിച്ചു. ബിജെപി സംഘപരിവാര്‍ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. സന്നിധാനത്ത് ഇപ്പോള്‍ സ്ഥിതി ശാന്തമാണ്.

വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി നാമജപം നടത്തിയത്. ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പോലീസ് ലൗഡ് സ്പീക്കര്‍ വഴി പ്രതിഷേധക്കാരെ അറിയിച്ചു. ആദ്യമായാണ് പോലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കുന്നത്. സ്ഥലത്ത് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റും ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ അറസ്റ്റിന് വഴങ്ങി. പിന്നീട് ഇവരെ മണിയാര്‍ ക്യാമ്പിലേക്ക് മാറ്റിയ ശേഷമാണ് ജാമ്യം അനുവദിച്ചത്.

ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടന്‍ നിയമപ്രകാരം അവരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. അറിയിക്കുകയായിരുന്നു. നവംബര്‍ 20ന് ഉണ്ടായ കൂട്ടഅറസ്റ്റിന് ശേഷം പിന്നീട് ഇന്നാണ് ശബരിമല സന്നിധാനത്ത് പോലീസ് നടപടി. അന്ന് 69 പേര്‍ക്ക് എതിരേയായിരുന്നു നിയമ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.