1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2018

സ്വന്തം ലേഖകന്‍: ശബരിമലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ; കനത്ത സുരക്ഷാ വലയമൊരുക്കി പൊലീസ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; നട തുറക്കല്‍ അഞ്ചിന്. നട തുറക്കുന്നതിന് മുന്നോടിയായി ഇന്ന് മുതല്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നവംബര്‍ മൂന്നിന് അര്‍ധരാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. പത്തനംതിട്ടയുടെ മറ്റ് ഭാഗങ്ങളിലും സമാന സുരക്ഷയാകും ഒരുക്കുക. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് എന്ത് സംഭവിക്കാമെന്ന സാഹചര്യം നിലവിലുള്ളിതിനാലാണ് ഇത്. അതിനിടെ തമിര്‍ത്ത് പെയ്യുന്ന തുലാമഴ പൊലീസിന് കാര്യങ്ങള്‍ വെല്ലുവിളിയാക്കിയിട്ടുണ്ട്.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്കും പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തി. പതിവുപോലെ നടതുറക്കുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല. അഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ നിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് പൊലീസ് തീരുമാനം. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അവര്‍ക്കു സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമാകുകയാണ്. ശനിയാഴ്ച മുതല്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

ശബരിമലയിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദ്ദേശത്തിനൊപ്പം പരിശോധന ശക്തിപ്പെടുത്തും. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായാണ് ശബരിമലനട ഈ മാസം അഞ്ചിനു തുറക്കുന്നത്. അന്ന് പ്രത്യേകപൂജകള്‍ ഒന്നുമില്ല. ആറിന് സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. രാത്രി 10ന് നട അടയ്ക്കും. ആറിനാണ് അട്ടചിത്തിര. 1,200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.