1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2021

സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ് ആണെന്ന്​ സർവേ. ലണ്ടൻ ആസ്​ഥാനമായുള്ള​ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിൻെറ പുതിയ റിപ്പോർട്ട് മികച്ച രീതിയിൽ എവിടെ ജീവിക്കാൻ കഴിയും എന്ന് അന്വേഷിക്കുകയാണ്. 2018, 2019 വർഷങ്ങളിൽ നടന്ന സർവേയിൽ ആസ്​ട്രിയയിലെ വിയന്നയായിരുന്നു ഒന്നാം സ്​ഥാനത്ത്​.

എന്നാൽ, ഇത്തവണ വിയന്നക്ക്​ ആദ്യ പത്തിൽ പോലും ഇടം നേടാൻ സാധിച്ചില്ല. കോവിഡ്​ ഓസ്ട്രിയയെ സാരമായി ബാധിച്ചതാണ്​ ഇതിന്​ കാരണം. 2020ൽ സർവേ നടത്തിയിട്ടില്ല. ജപ്പാനിലെ ഒസാക്കയാണ്​ ഈ വർഷം രണ്ടാം സ്ഥാനത്തുള്ളത്​. 2019ൽ ഒസാക നാലാം സ്ഥാനത്തായിരുന്നു. പുതിയ പട്ടികയിൽ ആസ്ട്രേലിയ മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചിട്ടുള്ളത്​. അഡ്‌ലെയ്​ഡ്​ മൂന്നാം സ്ഥാനവും പെർത്ത് ആറാം സ്ഥാനത്തും ബ്രിസ്ബേൻ പത്താം സ്ഥാനത്തുമാണ്​. സ്വിറ്റ്സർലൻഡിലെ ജനീവക്കൊപ്പം മെൽബൺ എട്ടാം റാങ്ക്​ പങ്കിടുന്നു​.

ന്യൂസിലാൻഡിലെ വെല്ലിങ്​ടൺ ആണ്​ നാലം സ്​ഥാനത്ത്​. ടോക്യോ (അഞ്ച്​), സൂറിച്ച്​ (ഏഴ്​) എന്നിവയാണ്​ ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. അഞ്ച്​ മേഖലകൾ പരിശോധിച്ചാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​. സ്ഥിരത, സംസ്​കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്​ പഠനത്തിന്​ ആധാരമാക്കിയത്​.

കോവിഡിനെതിരെ കടുത്ത നടപടികളാണ്​ ന്യൂസിലാൻഡ്​ കൈകൊണ്ടത്​. ഇതുവഴി വൈറസിനെ പിടിച്ചുകെട്ടുകയും രാജ്യം വീണ്ടും തുറക്കാനും സാധിച്ചു. കൂടാതെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പൗരൻമാർക്ക്​ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനും കഴിഞ്ഞിട്ടുണ്ട്​. ഇവയാണ്​ ഓക്​ലാൻഡിനെയും വെല്ലിങ്​ടണെയുമെല്ലാം ആദ്യം പത്തിൽ ഇടംപിടിപ്പിച്ചത്​.

കാരക്കാസ് (വെനിസുല)​, ദൗആല (കാമറൂൺ), ഹരാരെ (സിംബാബ്​വെ), കറാച്ചി (പാക്​സിതാൻ), ട്രിപ്പോളി (ലിബിയ), അൾജിയേഴ്​സ്​ (അൾജീരിയ), ധാക്ക (ബംഗ്ലാദേശ്​), പോർട്ട്​ മോഴ്​സ്​ബി (പാപുവ ന്യൂ ഗിനിയ), ലാ​​േഗാസ്​ (നൈജീരിയ), ഡമാസ്​കസ്​ (സിറിയ) എന്നിവയാണ് ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിലുള്ളത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.