1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അമെസ്ബ്രിയില്‍ അബോധാവസ്ഥില്‍ കണ്ടെത്തിയ ദമ്പതികള്‍ക്കുനേരെ രാസായുധം പ്രയോഗിച്ചതായി സംശയം. കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സോള്‍സ്ബ്രിക്കടുത്താണ് ദമ്പതികള്‍ സമാന ആക്രമണത്തിണ് ഇരയായതെന്നത് സംശയം വര്‍ധിപ്പിക്കുന്നു.

മഗിള്‍ട്ടന്‍ റോഡിലെ ഒരു വീട്ടില്‍ ശനിയാഴ്ച വൈകിട്ടാണു ഇരുവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സോള്‍സ്ബ്രിയില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയാണ് അമെസ്ബ്രി. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌ക്രീപലിനെയും മകളെയും ആക്രമിക്കാന്‍ ഉപയോഗിച്ച നൊവിചോക്കിനു സമാനമായ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷവസ്തുവാണ് ദമ്പതികള്‍ക്കെതിരെയും ഉപയോഗിച്ചതെന്നു സംശയിക്കുന്നു.

ദമ്പതികള്‍ ലഹരിവസ്തുക്കളായ ഹെറോയ്‌നും കൊക്കെയ്‌നും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും മായം ചേര്‍ത്തതുമായ ലഹരിവസ്തുക്കളുടെ ഉപയോഗമാണോ പ്രശ്‌നമായതെന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനിരയാകും മുന്‍പു ദമ്പതികള്‍ എത്തിയ സ്ഥലങ്ങളെല്ലാം പൊലീസ് അരിച്ചുപെറുക്കിയിരുന്നു. യുകെ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.