
സ്വന്തം ലേഖകൻ: സൽമാൻ റുഷ്‌ദി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തന്നെ ആശ്ചര്യപെടുത്തിയെന്ന് പ്രതി ഹാദി മതർ. ജയിലിൽ കഴിയുന്ന പ്രതിയുമായി ന്യൂയോർക്ക് പോസ്റ്റ് നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാഷണ പരിപാടിക്കിടെയാണ് റുഷ്ദിയെ മതർ വേദിയിലേക്ക് ഓടിക്കയറി കഴുത്തിലും വയറിലും കുത്തിപ്പരിക്കേൽപ്പിച്ചത്.
ഉടൻ തന്നെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്താണ് ജീവൻ രക്ഷിച്ചത്. നില ഗുരുതരമായി തുടരുകയാണ്. ഇപ്പോൾ വെന്റിലേറ്റർ സഹായമില്ലാതെയാണ് ആശുപത്രിയിൽ കഴിയുന്നത്.
റുഷ്ദിയുടെ പ്രസംഗത്തിന്റെ വിഡിയോകൾ യൂട്യൂബിൽ താൻ കണ്ടിരുന്നുവെന്നും അയാൾ ഒരു വിവേകശൂന്യനാണെന്നും ഹാദി മതർ പറഞ്ഞു. ”റുഷ്‌ദിയുടെ നോവലിന്റെ കുറച്ച് പേജുകൾ വായിച്ചു. എനിക്ക് അയാളെ ഇഷ്ടമല്ല. അയാൾ നല്ല ആളാണെന്ന് ഞാൻ കരുതുന്നില്ല. അയാൾ ഇസ്ലാമിനെ ആക്രമിച്ച ഒരാളാണ്, വിശ്വാസങ്ങളെയും വ്യവസ്ഥകളെയും അയാൾ ആക്രമിച്ചു’ -മതർ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല