‘
ഓസ്‌ട്രേലിയന്‍ മണ്ണില്‍ താമസിക്കുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് ടോണി അബോട്ടിന്റെ ഭരണകാലയളവില്‍ വിവാഹിതരാകാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ വിമര്‍ശനം. സ്വവര്‍ഗവിവാഹം സംബന്ധിച്ച് അടുത്ത വര്‍ഷം ജനഹിത പരിശോധന നടത്താമെന്ന പ്രധാനമന്ത്രി ടോണി അബോട്ടിന്റെ വാഗ്ദാനം ഇത് വെച്ച് താമസിപ്പിക്കാനുള്ള അടവാണെന്നും ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
ഓസ്‌ട്രേലിയയിലെ സ്വവര്‍ഗവിവാഹം സംബന്ധിച്ച പ്രശ്‌നം ടോണി അബോട്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ നിശിതമായ വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷവും ഇത് ആയുധമാക്കിയിരിക്കുന്നത്.
സ്വവര്‍ഗവിവാഹത്തിന്റെ കാര്യത്തില്‍ എംപിമാര്‍ക്ക് സ്വതന്ത്ര വോട്ടിംഗ് എന്നൊരു ആശയം മുന്നോട്ടു വന്നപ്പോള്‍ ടോണി അബോട്ട് അതിന് തുരങ്കം വെച്ചെന്നും അത് വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ജനങ്ങളുടെ മുന്നിലേക്ക് വെയ്ക്കുന്നുണ്ടല്ലോ അതിന് മുന്‍പ് വോട്ടിംഗിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ടോണി അബോട്ട്.
കൊളീഷന്‍ എംപിമാരെല്ലാം സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാന്‍ ടോണി അബോട്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടു. ഈ രാജ്യത്തുള്ള രണ്ട് ചോയിസ് ഒന്നുകില്‍ ടോണി അബോട്ടിനെ നേതാവായി നിലനിര്‍ത്തുക അല്ലെങ്കില്‍ വിവാഹസമത്വം നടപ്പാക്കുക എന്നതാണെന്ന് ബില്‍ ഷോര്‍ട്ടന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല