1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി പെരുക്കത്തോടെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ സംഗക്കാര രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 86 പന്തുകളില്‍ നിന്ന് 124 റണ്‍സാണ് സംഗക്കാരയുടെ നേട്ടം. ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരം. ശ്രീലങ്കയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ശ്രീലങ്കന്‍ താരം എന്നീ റെക്കോര്‍ഡുകളും ഇതോടെ സംഗക്കാരയ്ക്ക് സ്വന്തമായി.

ബംഗ്ലദേശിന് എതിരെ പുറത്താകാതെ 105 റണ്‍സ് അടിച്ചു കൂട്ടിയാണ് ഈ ലോകകപ്പില്‍ സംഗക്കാര തന്റെ സെഞ്ചുറി വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ 117ഉം ഓസ്‌ട്രേലിയയ്ക്ക് എതിരെ 104ഉം സ്‌കോട്‌ലന്‍ഡിന് എതിരെ 124 റണ്‍സും സംഗക്കാര അടിച്ചുകൂട്ടി. സച്ചിനു ശേഷം 14,000 റണ്‍സ് ക്ലബില്‍ കടക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഈ ലോകകപ്പില്‍ സംഗക്കാര സ്വന്തമാക്കിയിരുന്നു.

ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ചുറികള്‍ നേടിയ ആറു താരങ്ങളുടെ നേട്ടമാണ് ഈ ശ്രീലങ്കന്‍ താരം പഴങ്കഥയാക്കിയത്. പാകിസ്താന്റെ സഹീര്‍ അബ്ബാസ്(1982), സയീദ് അന്‍വര്‍ (1993), ദക്ഷിണാഫ്രിക്കന്‍ താരം ഗിബ്‌സ്(2002), എ.ബി. ഡിവില്ലിയേഴ്‌സ്(2010), ക്വിന്റന്‍ ഡി കോക്ക് (2013), ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍(2014) എന്നീ താരങ്ങളാണ് മുമ്പ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ചുറികള്‍ നേടി ചരിത്രത്തിന്റെ ഭാഗമായത്.ഔ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.