1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2023

സ്വന്തം ലേഖകൻ: സന്തോഷ് ട്രോഫിക്കായി സൗദിയുടെ മണ്ണിൽ കർണാടകയും മേഘാലയയും തമ്മിൽ നാളെ(ശനി) ഏറ്റുമുട്ടും. റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി സമയം വൈകിട്ട് 6.30നാണ് കലാശപ്പോരാട്ടം.

ചരിത്രത്തിൽ ആദ്യമായാണ് വിദേശത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ മൽസരം നടക്കുന്നത്. മേഘാലയയുടെ ചരിത്രത്തിലെ കന്നിപ്രവേശനമാണ് ഫൈനലിലെങ്കിൽ അഞ്ചു പതിറ്റാണ്ടിനു ശേഷമാണ് കർണാടക ഫൈനൽ മൽസരത്തിനിറങ്ങുന്നത്.

ബുധനാഴ്ച നടന്ന സെമിയുടെ ആദ്യ മൽസരത്തിൽ ശക്തരായ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മേഘാലയ വിജയിച്ചു. രണ്ടാം സെമിയിൽ സർവീസസിനെ (1-3) ന് തോൽപിച്ച് കർണാടകയും വിജയിച്ചിരുന്നു. വീറുറ്റ പ്രകടനമാണ് നാലു ടീമുകളും സെമിയിൽ നടത്തിയത്.

സൗദി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാനും മറ്റു ഉദ്യോഗസ്ഥരും ആദ്യ സെമിഫൈനൽ വീക്ഷിക്കാനെത്തിയിരുന്നു. താരങ്ങളെ പരിചയപ്പെട്ട സ്ഥാനപതി ടീമുകൾക്ക് വിജയം ആശംസിക്കുകയും ചെയ്തു.

ഫുട്ബോളിലെ ശക്തരായ കേരളവും ബംഗാളും ഗോവയുമൊക്കെ അവസാന റൗണ്ടുകളിൽ പുറത്തായതോടെ ഇത്തവണത്തെ സന്തോഷ് ട്രോഫി മൽസരങ്ങളുടെ അവസാന ഘട്ടങ്ങളിലേക്ക് ആരാധകരെ ആകർഷിക്കാനായിട്ടില്ല.

ഇന്ത്യൻ സമയം കണക്കിലെടുത്ത് ക്രമീകരിച്ച മൽസരങ്ങൾ കാണുന്നതിന് പ്രവർത്തിദിവസമായതിനാൽ കടുത്ത പന്തുകളി പ്രേമികളുൾപ്പെടയുള്ളവർക്കു പോലും എത്താനായില്ല. ശനിയാഴ്ച നടക്കുന്ന ഫൈനലിലും ലൂസേഴ്സ് ഫൈനലിലും കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നുണ്ട് ഇന്ത്യൻ ഫുട്ബോൾ ആസോസിയേഷൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.