1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2018

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഉദ്ഘാടനം ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആദിവാസി നേതാക്കള്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഇന്ന്, അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച പട്ടേല്‍ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്.

പ്രതിമയ്ക്കു സമീപം നിര്‍മിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്‍വന്‍ഷന്‍ സെന്റര്‍, പൂക്കളുടെ താഴ്‌വര, വിനോദസഞ്ചാരികള്‍ക്കായുള്ള ടെന്റ് സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമാ സമുച്ചയം. പ്രതിമയ്ക്കുള്ളിലൂടെ മുകളിലെത്താനുള്ള സംവിധാനമുണ്ട്. 135 മീറ്റര്‍ ഉയരത്തിലുള്ള തട്ടില്‍നിന്നു പുറംകാഴ്ചകള്‍ കാണാം.

ഉദ്ഘാടനച്ചടങ്ങു നടക്കുമ്പോള്‍ വ്യോമസേനാ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണപതാകയുടെ രൂപം വരയ്ക്കും. ഹെലികോപ്ടറുകള്‍ പൂക്കള്‍ വര്‍ഷിക്കും. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഇതിനിടെ, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്നു പ്രദേശത്തെ ആദിവാസി നേതാക്കള്‍ അറിയിച്ചു.

പ്രതിമാ നിര്‍മാണത്തിനായി വ്യാപകമായ പ്രകൃതിനശീകരണമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണിത്. സര്‍ദാര്‍ സരോവര്‍ ഡാം പരിസരത്തുള്ള 22 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ തങ്ങളില്ലെന്ന് നേരത്തെ കത്തെഴുതിയിരുന്നു. സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത മേഖലയില്‍ ശതകോടികള്‍ ചെലവഴിച്ചു പ്രതിമ നിര്‍മിക്കുന്നതിനെയാണ് ഗ്രാമവാസികള്‍ എതിര്‍ക്കുന്നത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.