1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2016

സ്വന്തം ലേഖകന്‍: പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലേക്ക്, ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞുരുകുമെന്ന് പ്രതീക്ഷ. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഡിസംബര്‍ മൂന്നു മുതല്‍ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തുന്നത്.

സെപ്തംബര്‍ 10ന് നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന പാകിസ്താന്‍ ഉന്നതന്‍ കൂടിയാണ് അസീസ്. ഉറി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ബഹിക്‌രിച്ചിരുന്നു. മറ്റു രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി തന്നെ ഉപേക്ഷിക്കേണ്ടിവന്നു.

എന്നാല്‍ സാര്‍കിനോട് ഇന്ത്യ സ്വീകരിച്ച സമീപനമല്ല പാകിസ്താന്റേതെന്നും ഹാര്‍ട്ട് ഓഫ് ഏഷ്യയോട് പാകിസ്താന്‍ അനുകൂലമായി പ്രതികരിക്കുമെന്നും അസീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടിയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇത് നല്ല അവസരമാണെന്നും അസീസ് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തോട് സര്‍താജ് അീസ് പ്രതികരിച്ചില്ല.

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിക്കാന്‍ സാധിച്ചാല്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.