1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സൌദി ശുറാകൗണ്‍സില്‍. ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പകരം സ്വദേശികളെ നിയമിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തില്‍ താല്‍ക്കാലിക കരാറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സൌദി മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതോടൊപ്പം ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം പഠിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലകളിലെ സാങ്കേതിക, സൂപ്പര്‍വൈസറി തസ്തികകളിലുള്ള ജോലിയിലാണ് സ്വദേശികളെ നിയമിക്കണമെന്ന് ശൂറ ആവശ്യപ്പെട്ടിട്ടുള്ളത്. സ്മാര്‍ട്ട് ക്യാമറകളുടെ പ്രയോജനം രാജ്യമെങ്ങും ഉപയോഗപ്പെടുത്തണമെന്നും ശുറ ആവശ്യപ്പെട്ടു.

നിയമ ലംഘനങ്ങള്‍ക്ക് തടയിടുവാന്‍ ചില നഗരസഭകള്‍ പൊതുസ്ഥലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിച്ച് സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മികച്ച നിലയില്‍ നിരീക്ഷണത്തിന് സാധ്യമാകും വിധം പ്രയോജപ്പെടുത്തുവാന്‍ സൌദിയിലെങ്ങുമുള്ള മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തോടാണ് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പൊതുപാര്‍ക്കുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നിയമവിരുദ്ധമാക്കി. പുകവലി, ഹൂക്ക എന്നിവ ഇനി പൊതുപാര്‍ക്കുകളില്‍ പാടില്ല. ശൈത്യകാലത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പുകള്‍.

സൌദിയില്‍ അടുത്ത ആഴ്ച മുതല്‍ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍. അതു പ്രകാരം പുല്ലുവിരിച്ച പാര്‍ക്കുകളില്‍ തീ കൂട്ടിയുള്ള പാചകം നിയമവിരുദ്ധമാണ്. എന്നാല്‍ പാര്‍ക്കുകളില്‍ സജജമാക്കിയിട്ടുള്ള പ്രത്യേക ഇടങ്ങള്‍ ബാര്‍ബിക്യൂ പോലെയുള്ള പാചകങ്ങള്‍ക്ക് ഉപയോഗിക്കാം.

പൊതുപാര്‍ക്കുകളിലെ പുകവലിയും ഹൂക്കയും ഇനിമുതല്‍ പാടില്ല. ഇതിനായി പ്രത്യേകമായി സംവിധാനിച്ചിട്ടുള്ള ഇടങ്ങളില്‍ നിന്നു മാത്രമേ പുകവലിക്കാവൂ. കുട്ടികള്‍ക്കു മുന്നില്‍ ഹാനികരമാകും വിധം പുകപലിക്കുന്നതും ശിക്ഷാര്‍ഹമാണ്. സൌദിയിലെ പ്രധാന പാര്‍ക്കുകളിലെല്ലാം ശൈത്യവും അവധിയും കണക്കിലെടുത്ത് അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയായി വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.