1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2019

സ്വന്തം ലേഖകൻ: സൗദിയിലെ റെസ്റ്റോറന്റുകളില്‍ ഇനി മുതല്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ഒരൊറ്റ പ്രവേശന കവാടം. റെസ്റ്റോറന്റുകളിലെ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സുപ്രധാന വിഷയങ്ങളില്‍ ഇന്ന് ചേര്‍ന്ന മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അനുമതി നല്‍കി.

മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയ മേധാവി ഡോ. മാജിദ് അല്‍ ഖസബിയാണ് പരിഷ്‌കരിച്ച പന്ത്രണ്ട് ഉത്തരവുകള്‍ പ്രഖ്യാപിച്ചത്. റെസ്റ്റോറന്റുകളില്‍ ബാച്ചിലേഴ്‌സിനും കുടുംബങ്ങള്‍ക്കും ഏകീകൃത പ്രവേശനം അനുവദിക്കുന്നതാണ് ഇവയില്‍ പ്രധാനപ്പെട്ടവ. റെസ്റ്റോറന്റ് കെട്ടിടങ്ങളുടെ വലിപ്പം. വിവിധ നിലകളില്‍ കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി എന്നിവയും ഇതിലുള്‍പ്പെടുന്നു.

സ്‌കൂള്‍ കെട്ടിടങ്ങള്‍ രണ്ട് നിലയില്‍ പരിമിതമായിരിക്കണെമെന്ന നിര്‍ദ്ദേശം പരിഷ്‌കരിച്ച് പരമാവധി നിലകളുടെ എണ്ണം മൂന്നായി ഉയര്‍ത്തി. സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ സ്ഥലവിസ്തീര്‍ണ്ണം ഒരു ചതുരശ്രമീറ്റര്‍ എന്നതും പുതിയ തീരുമാനത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഹോസ്പിറ്റല്‍ കെട്ടിടങ്ങള്‍ക്ക് അനുവദിച്ചിരുന്ന വലിപ്പത്തിലും ഇളവുകള്‍ അനുവദിച്ചു.

പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഗ്യാസ് സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂര വിത്യാസം, സമീപത്തെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എന്നിവയിലും പരിഷ്‌കരിച്ച നിയമത്തില് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വേയര്‍ ഹൗസുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെന്ററുകള്‍, വാഹന സര്‍വീസ് സെന്ററുകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളിലും മുനിസിപ്പാലിറ്റി മാറ്റങ്ങള്‍ വരുത്തിയതായും മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.