
സ്വന്തം ലേഖകൻ: വാരാന്ത്യ അവധി മൂന്നു ദിവസമാക്കുന്നതിനെ കുറിച്ചു പഠിക്കുകയോ നിർദേശങ്ങൾ സമർപ്പിക്കുകയോ ചെയ്തിട്ടിെല്ലന്നും ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മാനവശേഷി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയ വക്താവ് പറഞ്ഞു.
2013 ലെ രാജകൽപനയിലൂടെയായിരുന്നു പതിറ്റാണ്ടുകളായി രാജ്യത്തു തുടർന്നു വന്നിരുന്ന സമ്പ്രദായമനുസരിച്ചുള്ള വാരാന്ത്യ ദിനങ്ങൾ വ്യാഴം, വെള്ളി എന്നതിൽ നിന്നു മാറ്റി വെള്ളിയും ശനിയുമാക്കി നിശ്ചയിച്ചത്. സാമ്പത്തിക വിദഗ്ധരുടെയും മറ്റും ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു മറ്റു രാജ്യങ്ങളെ പോലെ സൗദിയിലെയും വരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം വരുത്തിയത്.
തൊഴിൽ നിയമങ്ങളെല്ലാം നിരന്തര പരിഷ്‌കരണത്തിനും പുനരാലോചനക്കും വിധേയമാണെന്നു മാനവശേഷി വികസന വകുപ്പ് വക്താവ് ടിറ്ററിൽ നൽകിയ മറുപടിയാണു വാരാന്ത്യ അവധി ദിനങ്ങൾ വർധിപ്പിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല