1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2021

സ്വന്തം ലേഖകൻ: സൗദിയിൽ എട്ടു മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അധികവേതനം നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്.

ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകണമെന്ന് മന്ത്രാലയം അറിയിച്ചത്. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുഴുവൻ സമയവും ഓവർടൈം ആയി കണക്കാക്കി അതിന് തത്തുല്യമായിട്ടാണ് വേതനം നൽകേണ്ടത്.

അതിനിടെ തവണകളായി ഇഖാമ പുതുക്കൽ അടക്കമുള്ള സേവനങ്ങളുമായി ‘അബ്ഷീർ’ ആപ്പിൻ്റെ പുതിയ പതിപ്പ് പുറത്തി റക്കി. തവണകളായി ഇഖാമ പുതുക്കൽ പുതിയ തൊഴിലുടമയ്ക്ക് സേവനങ്ങൾ കൈമാറുന്നതിനുള്ള താമസക്കാരന്റെ സമ്മതം, കാർഡുകൾ പുതുക്കൽ, നഷ്ടപ്പെട്ട ഇലക്ട്രോണിക് കർഡുകൾ ഇഷ്യൂ ചെയ്യൽ, കുടുംബങ്ങൾക്കുള്ള പാസ്പോർട്ട് സേവനങ്ങൾ, ത്രൈമാസ അടിസ്ഥാനത്തിൽ താമസസ്ഥലം നൽകലും പുതുക്കലും, ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സേവനം, ട്രാഫിക്കിനുള്ള ഇലക്ട്രോണിക് വാറന്റി , വാഹന റിപ്പയർ പെർമിറ്റ് , ഡ്രൈവിംഗ് സ്കൂളുകളിലെ ഏകീകൃത റജിസ്ട്രേഷൻ, ഐഡന്റിറ്റി കാർഡുകൾ പുതുക്കലും നഷ്ടപ്പെട്ട ഇലക്ട്രോണിക് കർഡുകൾ അനുവദിക്കൽ, പുതിയ തൊഴിലുടമയ്ക്ക് സേവനങ്ങൾ കൈമാറുന്നതിനുള്ള താമസക്കാരന്റെ സമ്മതം ഉൾപ്പെടെയുള്ള സേവനങ്ങളാണ് നിലവിൽ ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.