1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2022

സ്വന്തം ലേഖകൻ: സൗദിയിൽ ഒളിച്ചോടിയ (ഹുറൂബ്) ഗാർഹിക തൊഴിലാളികൾക്കെതിരെ സ്പോൺസറുടെ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ജോലി മാറാനാകില്ലെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് നിയമം ബാധകം.

ഗാർഹിക വീസയിലുള്ളവർക്ക് പരമാവധി 4 തവണ മാത്രമേ സ്പോൺസർഷിപ് മാറ്റാൻ അനുവദിക്കൂ. തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന്റെ പോർട്ടലായ അബ്ഷിർ വഴിയാണ് അപേക്ഷിക്കേണ്ടത്. തൊഴിലാളിക്കും പുതിയ സ്പോൺസർക്കും ട്രാഫിക് പിഴകളില്ലെന്ന് ഉറപ്പുവരുത്തണം.

അതിനിടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെയും മറ്റു നിയമ ലംഘകരെയും കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 15,713 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നവംബര്‍ 17 മുതല്‍ നവംബര്‍ 23 വരെയുള്ള ദിവസങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) ചേര്‍ന്നായിരുന്നു പരിശോധനകള്‍ നടത്തിയതെന്നും വരും ദിനങ്ങളില്‍ സംയുക്ത പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.