1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2021

സ്വന്തം ലേഖകൻ: സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷീറിൽ ഇതിനുള്ള ലിങ്ക് നൽകി. പുതിയ രീതിയനുസരിച്ച് സൗദിയിലെ താമസ രേഖകൾ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാം. തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും അബ്ഷീറിൽ പുതുതായി സജ്ജീകരിച്ചു.

സൗദിയിൽ ഓരോ വർഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് നിലവിലെ രീതി. അതായത്, പ്രതിമാസം 800 റിയാൽ എന്ന തോതിൽ ഒരു വർഷത്തേക്ക് 9600 റിയാൽ ഓരോ തൊഴിലാളിക്കും കമ്പനി അടക്കണം. ഇതാണിപ്പോൾ തവണകളായി അടക്കാൻ സൗകര്യം ഒരുക്കിയത്. അതായത് വർക് പെർമിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒൻപത് മാസത്തേക്കോ മാത്രമായി അടക്കാം. നൂറു കണക്കിന് ജീവനക്കാരുള്ള വൻകിട കമ്പനികൾക്ക് തീരുമാനം ഗുണകരമാകും. ഇതിനുള്ള സൗകര്യം അബ്ഷീറിൽ വന്നു.

തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനുള്ള സമ്മതപത്രവും അബ്ഷീറിൽ സജ്ജീകരിച്ചിട്ടുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് ചേർക്കലും അപ്‌ഡേറ്റ് ചെയ്യലും പുതിയ സേവനത്തിലുണ്ട്. ഇലക്ട്രോണിക്‌സ് ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷൻ എന്നിവക്കും ലിങ്ക് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വിവരങ്ങളും, ഹജ്ജ് ഉംറ പെർമിറ്റുകളുടെ വിവരങ്ങളും ഇനി അബ്ഷീറിൽ ലഭ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.