
സ്വന്തം ലേഖകൻ: സൗദിയിൽ വിനോദ നഗരങ്ങളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും സൗദിവൽക്കരണം നടപ്പാക്കാൻ തുടങ്ങി. സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ മറ്റു തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകി. എന്നാൽ ചില വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തീരുമാനമനുസരിച്ച് സൗദിവൽക്കരണത്തിൽ വിനോദ നഗരങ്ങളിലെയും കുടുംബ വിനോദ കേന്ദ്രങ്ങളിലെയും 70 ശതമാനം ജോലികളും മാളുകളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും ഉൾപ്പെടും. അമ്യൂസ്‌മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും പ്രാദേശികവൽക്കരിക്കാനുള്ള തീരുമാനത്തിന്റെ നടപടിക്രമങ്ങൾ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ സൗദി ഇതര തൊഴിലാളികളെ നിയമിക്കുക, സൗദിവൽക്കരണ ശതമാനം പാലിക്കാതിരിക്കുക എന്നിങ്ങനെ രണ്ട് തരത്തിലുള്ള ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. പെയിന്റർ, ക്ലീനിങ് തൊഴിലാളി, ബസ് ഡ്രൈവർ, ലോഡിങ് ആൻഡ് അൺലോഡിങ് തൊഴിലാളികൾ, ബാർബർ എന്നിവരെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല