1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: സൗദിയിൽ 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കുന്നതു വിലക്കിക്കൊണ്ടു ശൂറാ കൗൺസിൽ ഭേദഗതി വരുത്തി. പുകവലിക്കു വിലക്കുള്ള സ്ഥലങ്ങളിൽ പ്രത്യേക സ്ഥലം സജ്ജീകരിക്കുന്ന പക്ഷം അത്തരം ഇടങ്ങളിലേക്ക് 21 ൽ കുറവ് പ്രായമുള്ളവർക്കു പ്രവേശനവും പാടില്ല. നിലവിൽ 18 വയസ്സിൽ കുറവ് പ്രായമുള്ളവർക്കാണു വിൽപനക്കു വിലക്കുണ്ടായിരുന്നത്.

സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളുമടക്കം ചുറ്റുവട്ടത്ത് പുകവലിക്കുന്നതു നിയമത്തിലെ ഏഴാം വകുപ്പ് കർശനമായി വിലക്കുന്നു. ബന്ധപ്പെട്ട നിയമാവലി നിർണയിക്കുന്നതു പ്രകാരമുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളിൽ മാത്രമേ സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കാൻ പാടുള്ളൂ എന്നു പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

പള്ളികൾക്കും മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോർട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾക്കു ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നതു നിയമത്തിലെ ഏഴാം വകുപ്പ് വിലക്കുന്നു.

കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷണ, പാനീയങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ, പെട്രോളും പെട്രോളിയം ഉൽപന്നങ്ങളും തയാറാക്കുകയും പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ, പെട്രോൾ ബങ്കുകൾ, ഗ്യാസ് വിതരണ കേന്ദ്രങ്ങൾ, ലിഫ്റ്റുകൾ, ടോയ്‌ലെറ്റുകൾ, വെയർ ഹൗസുകൾ എന്നിവിടങ്ങളിലും പുകവലിക്കുന്നതു നിയമം വിലക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.