1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2018

സ്വന്തം ലേഖകന്‍: സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂതി മിസൈലുകള്‍; ഒഴിവായത് വന്‍ അപകടമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതര്‍ തൊടുത്ത ഏഴു മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു. മിസൈലുകളിലൊന്നു വീടിനു മുകളില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍നിന്നു ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

വടക്കുകിഴക്കന്‍ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് എത്തിയത്. വ്യോമസേന തകര്‍ത്ത ഇവയിലൊന്നിന്റെ അവശിഷ്ടങ്ങള്‍ നഗരത്തിലെ വീടിനു മുകളില്‍ പതിക്കുകയായിരുന്നു. മരിച്ചയാളും പരുക്കേറ്റവരും ഈജിപ്ത് പൗരന്‍മാരാണ്. സൗദിയുടെ തെക്കന്‍നഗരങ്ങളായ നജ്‌റാന്‍, ജിസാന്‍, ഖമീസ് മുഷൈത് എന്നിവയെ ലക്ഷ്യമിട്ടും തുടര്‍ന്ന് ആക്രമണമുണ്ടായി.

യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യം മൂന്നുവര്‍ഷമായി സൈനിക നടപടി തുടരുകയാണ്. ഇതിനിടെ ആദ്യമായാണു സൗദി തലസ്ഥാനത്ത് ആക്രമണത്തില്‍ ജീവഹാനിയുണ്ടാകുന്നത്. അഞ്ചു മാസത്തിനിടെ മൂന്നാമത്തെ തവണയാണു റിയാദിനെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു സഖ്യസേന അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.