1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2023

സ്വന്തം ലേഖകൻ: മക്ക, മദീന ഉൾപ്പെടെ സൗദിയിൽ എവിടെയും വിദേശികൾക്ക് വസ്തു സ്വന്തമാക്കാൻ അനുമതി. വാണിജ്യം, പാർപ്പിടം, കാർഷികം തുടങ്ങി എല്ലാത്തരം ആവശ്യങ്ങൾക്കും നിയമവിധേയമായി വസ്തു സ്വന്തമാക്കാമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സിഇഒ അബ്ദുല്ല അൽ ഹമദ് പറഞ്ഞു.

വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചിപ്പിച്ചു. നേരത്തെ സൗദിയുടെ മറ്റു ഭാഗങ്ങളിൽ നിക്ഷേപം അനുവദിച്ചിരുന്നുവെങ്കിലും പുണ്യനഗരങ്ങളെ ഒഴിവാക്കിയിരുന്നു.

എന്നാൽ ഹറം പരിധി ഒഴിച്ചുള്ള പ്രദേശങ്ങളിൽ നിക്ഷേപം അനുവദിക്കുമെന്നാണ് സൂചന. വിദേശ നയതന്ത്ര കേന്ദ്രങ്ങൾക്കും ആഗോള സംഘടനകൾക്കും ആസ്ഥാനങ്ങളും വസതികളും സ്വന്തമാക്കാനും അനുമതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.