1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസികള്‍ക്ക് കുടുംബ വിസ ഇനി ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം. പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വിസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനായുള്ള സംവിധാനം സൗദി അഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു.

സൗദി സഹഭരണാധികാരി നൈഫ് രാജകുമാരന്റെ കീഴിലുള്ള അഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ മാസം മുതല്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
സാധാരണ വിസക്ക് അപേക്ഷിക്കുമ്പോളുള്ള കടലാസ് പണികളും സമയ നഷ്ടവും ഒരു പരിധിവരെ കുറക്കാനും നടപടികള്‍ സുതാര്യമാക്കാനും പുതിയ ഓണ്‍ലൈന്‍ സംവിധാനം സഹായകരമാകും.

കൂടാതെ നിരന്തരം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട ഗതികേടും വിസ നടപടികള്‍ ഓണ്‍ലൈന്‍ മാര്‍ഗം ആക്കിയതോടെ പ്രവാസികള്‍ക്ക് ഒഴിവാക്കാന്‍ കഴിയും. ആദ്യപടിയായി അപേക്ഷകര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ സര്‍വീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

അതിനുശേഷം റിക്രൂട്ട്‌മെന്റിനുള്ള ഐക്കണും വിസ റിക്വസ്റ്റ് ഐക്കണും തെരഞ്ഞെടുക്കുക. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് കൈവശം കരുതുകയും വേണം. അപേക്ഷകര്‍ക്ക് എസ്എംഎസ് വഴിയാണ് സര്‍ക്കാരില്‍ നിന്നും സ്ഥിരീകരണം ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.