
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ആഗോള സംരംഭകത്വ സമ്മേളനം ഞായറാഴ്ച ആരംഭിച്ചു. 180 രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർ, നിക്ഷേപകർ, വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു. റിയാദിലെ കിങ് അബ്ദുൽ അസീസ് രാജ്യന്തര കോൺഫറൻസ് സെന്ററിലും റിറ്റ്സ് കാൾട്ടൺ ഹോട്ടലിലുമായി നടക്കുന്ന സമ്മേളനം ബുധനാഴ്ച വരെ നീണ്ടു നിൽക്കും.
ലോകമെമ്പാടുമുള്ള 26ലധികം മന്ത്രിമാർ, രാജ്യാന്തര കമ്പനികളുടെ നേതാക്കൾ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടെ 150ലേറെ പ്രമുഖർ പങ്കെടുക്കുന്ന 100ലധികം ചർച്ചാ സെഷനുകൾ സമ്മേളനത്തിലുണ്ടാവും. പങ്കെടുക്കുന്ന പ്രമുഖരിൽ സ്പീക്കർ, ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽ സവാഹ എന്നിവരുണ്ടാകും.
പാനൽ ചർച്ചകളിൽ രാജ്യാന്തര വിദഗ്ധർ, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്, നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ മാർക്ക് റാൻഡോൾഫ്, സംരംഭകനും ജനറൽ ചെയർമാനുമായ ജെഫ് ഹോഫ്മാൻ, മാറാ ഗ്രൂപ്പിന്റെ സ്ഥാപകൻ ആശിഷ് തക്കർ എന്നിവരും മറ്റു വിദഗ്ധരും പങ്കെടുക്കും.
ചർച്ചാ സെഷനുകൾ സംരംഭകർക്ക് പ്രചോദനവും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ സംരംഭകത്വ അന്തരീക്ഷം വികസിപ്പിക്കുന്നതിനുള്ള ത്വരിതഗതിയിലുള്ള ശ്രമങ്ങൾക്കൊപ്പം നൂതനമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള നടപടികളും ലക്ഷ്യമിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല