1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2023

സ്വന്തം ലേഖകൻ: ജി20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് സൗദിക്കാണെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. കോവിഡിനും എണ്ണ പ്രതിസന്ധികൾക്കും ശേഷം രാജ്യത്തിന്റെ വളർച്ചാ നിരക്ക് സ്ഥിരത കൈവരിച്ച നിലയിലാണ്.

തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം ഈ വർഷത്തിൽ 6 ശതമാനമായി ഉയർന്നു. സൗദി അറേബ്യ നടപ്പു സാമ്പത്തിക വർഷത്തിൽ 5.8 ശതമാനം വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ സാമ്പത്തിക ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു ധനകാര്യ മന്ത്രി.

അതിനിടെ നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യും സൗ​ദി​യും ഒ​പ്പു വെ​ച്ച ന​യ​ത​ന്ത്ര മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​യി. അ​തി​പ്ര​ധാ​ന പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത സ​മി​തി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി​യി​ലെ കി​ങ് ഫ​ഹ​ദ് നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ നി​ന്നു​ള്ള 55 കാ​ഡ​റ്റു​ക​ൾ പ​രി​ശീ​ല​ന​ത്തി​നാ​യി കൊ​ച്ചി​യി​ൽ വ്യോ​മ​സേ​ന ആ​സ്ഥാ​ന​ത്തെ​ത്തി. 55 ട്രെ​യി​നി​ക​ളും അ​ഞ്ച് ഇ​ൻ​സ്ട്ര​ക്ഷ​ണ​ൽ സ്റ്റാ​ഫും ഉ​ൾ​പ്പെ​ടു​ന്ന സൗ​ദി സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. 24 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ഇ​വ​ർ​ക്ക് വേ​ണ്ടി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല നാ​വി​ക ക​മാ​ൻ​ഡ​ർ അ​റി​യി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ർ ത​മ്മി​ലു​ള്ള സം​യു​ക്ത പ​രി​ശീ​ല​നം രാ​ജ്യ​ങ്ങ​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലെ മി​ക​ച്ച മു​ന്നേ​റ്റ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.