1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2023

സ്വന്തം ലേഖകൻ: റമദാൻ മാസത്തിൽ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം സൗദി സെൻട്രൽ ബാങ്ക് പുറത്ത് വിട്ടു. രണ്ട് പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളുടെ വിശദാംശങ്ങളും സാമ വ്യക്തമാക്കി. എന്നാൽ ഹജ്ജ് സീസണിൽ എയർപോർട്ടിലേയും തുറമുഖങ്ങളിലേയും ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കില്ല.

റമദാൻ മാസത്തിൽ ബാങ്കുകൾ, അവയുടെ ഓഫീസുകൾ, ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാഖകൾ, എന്നിവ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവർത്തിക്കുക. എന്നാൽ നാട്ടിലേക്ക് പണമയക്കുന്നതിനുൾപ്പെടെ പ്രവാസികൾ ആശ്രയിക്കുന്ന മണി ട്രാൻസ്ഫർ സെൻ്ററുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രവർത്തിക്കും. റമദാനിലെ അവസാനത്തെ പ്രവൃത്തി ദിവസം ഏപ്രിൽ 17നാണ്. ഏപ്രിൽ 18 മുതൽ ഏപ്രിൽ 24 വരെ ഈദ് അൽ-ഫിത്തർ അവധിയായിരിക്കും.

പെരുന്നാളിന് ശേഷം ഏപ്രിൽ 25നാണ് ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കുക. ജൂണ് 27 മുതൽ ജൂലൈ 1 വരെ യാണ് ഈദ് അൽ അദ്ഹ അവധി നിശ്ചയിച്ചിരിക്കുന്നത്. ബലി പെരുന്നാൽ അവധിക്ക് ശേഷം ജൂലൈ 2 മുതൽ ബാങ്കുകൾ സാധാരണപോലെ തുറന്ന് പ്രവർത്തിക്കും.

എന്നാൽ തീർഥാകർക്ക് സേവനം നൽകുന്നതിനായി മക്കയിലേയും മദീനയിലേയും ബാങ്ക് ഓഫീസുകളും, തീർഥാടന കാലത്തെ പ്രത്യേക ശാഖകളും അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുന്നതാണ്. കൂടാതെ വിമാനത്താവളങ്ങളിലേയും തുറമുഖങ്ങളിലേയും ഹജ്ജ് ടെർമിനലുകളിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫീസുകൾക്കും പ്രത്യേക ശാഖകൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.