1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2022

സ്വന്തം ലേഖകൻ: വിമാനത്തില്‍ മറ്റു യാത്രക്കാരനോടോ ഏതെങ്കിലും കാബിന്‍ ക്രൂ അംഗത്തിനോ നേരെയുള്ള പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ശാരീരിക അതിക്രമം, ആക്രമണം, ഉപദ്രവം അല്ലെങ്കില്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവൃത്തികള്‍ക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരം പ്രവൃത്തികള്‍ കുറ്റവാളിയുടെ അറസ്റ്റിന് കാരണമായേക്കാവുന്ന വലിയ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഊന്നിപ്പറഞ്ഞു. 500,000 റിയാല്‍ വരെ പിഴയും അഞ്ച് വര്‍ഷത്തെ തടവും പ്രതികള്‍ക്കെതിരെ ലഭിക്കുമെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

സൗദി അറേബ്യയില്‍ പള്ളികളില്‍ ഷോര്‍ട്‌സ് ധരിച്ച് പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. പള്ളികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫിസുകളിലും ഷോര്‍ട്‌സ് ധരിച്ചാല്‍ പിഴയിടും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ ആയിരിക്കും പിഴ ഈടാക്കുക.

പുതിയ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം അംഗീകരിച്ചു. മോസ്‌കുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഒഴികെ പൊതുഇടങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. സൗദിയില്‍ നിയമാവലിയില്‍ മുമ്പ് 19 നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളിലും പള്ളികളിലും ഷോര്‍ട്‌സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദി രാജകുമാരന്റെ അംഗീകാരത്തോടെ 2019 ലാണ് രാജ്യത്ത് ഇത്തരത്തില്‍ ഒരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതിലെ നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ.

ജനങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കല്‍, വളര്‍ത്തു മൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം എന്നീ നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.