
സ്വന്തം ലേഖകൻ: വിമാനയാത്രായില്‍ പരിധിയില്‍ കൂടുതല്‍ പണം കൈവശം സൂക്ഷിക്കരുതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ആഭരണങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇത്തരം വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതില്‍ യാത്രക്കാരെ ബോധവത്കരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
സിവില്‍ ഏവിയേഷന്‍ അതോറിറ്റി അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ, പൊതുമേഖല കമ്പനികള്‍ ഉള്‍പ്പെടെ സൗദിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ നിയമങ്ങള്‍ പ്രകാരം അനുവദനീയമായ പരിധിയില്‍ കൂടുതല്‍ പണം, ആഭരണം, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയുടെ കണക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല