1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ചു. വ്യക്തമായ കാരണം പറയാതെയാണിത്. സംപ്രേഷണം നടത്തുന്ന ‘ടോഡ് ടി.വി.’ ഖത്തര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ബിഇന്‍ മീഡിയ ഗ്രൂപ്പി’ന്റേതാണ്.

മുമ്പ് വര്‍ഷങ്ങളോളം ഈ ചാനലിന്റെ സംപ്രേഷണം സൗദി നിരോധിച്ചിരുന്നു. 2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. നവംബര്‍ 20-ന് ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു.

24 രാജ്യങ്ങളില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഗ്രൂപ്പാണ് ബിഇന്‍. സൗദിയുടേതുള്‍പ്പെടെ ലോകകപ്പിലെ 22 മത്സരങ്ങള്‍ സൗദിയില്‍ ബിഇന്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്നുണ്ട്.

ഖത്തര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ സൗദി, യു.എ.ഇ., ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടോഡ് ടി.വി.യുടെ സംപ്രേഷണം സൗദി നിരോധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.