1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ ബിനാമി ബിസിനസ്സ് നടത്തുന്നവരുടെ പദവി ശരിയാക്കല്‍ സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ വീണ്ടും സമയപരിധി നീട്ടി നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു. പദവി ശരിയാക്കാതെ ബിനാമി ബിസിനസ്സ് നടത്തി പിടികൂടിയാല്‍ വന്‍ പിഴ ഈടാക്കും.

കാലാകാലങ്ങളായി നിരവധിപേര്‍ ബിനാമി ബിസിനസ് നടത്തിവരുന്നതായാണ് അധികൃതര്‍ക്കുള്ള വിവരം. സ്വദേശികളുടെ മറവില്‍ വിദേശികള്‍ വ്യാപാരം നടത്തുന്നതിനെതിരേ അധികൃതര്‍ നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്തരം ബിനാമി ബിസിനസ് നടത്തുന്നവര്‍ക്ക് തങ്ങളുടെ സംരംഭം നിയമ വിധേയമാക്കുവാനുള്ള അവസരമാണ് അധികൃതര്‍ നല്‍കിയിരുന്നത്.

എന്നാല്‍ വീണ്ടും സമയപരിധി നീട്ടി നല്‍കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാളെ സമയ പരിധി അവസാനിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. നിരവധിപേര്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ പദവികള്‍ ശരിയാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പദവികള്‍ ശരിയാക്കാത്തവര്‍ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 5 മില്യണ്‍ റിയാല്‍ വരെ പിഴയും 5 വര്‍ഷം തടവും അനുഭവിക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.