
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് സംരംഭങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കുന്നു. കഴിഞ്ഞ മാസം 4,844 വ്യാപാര സ്ഥാപനങ്ങളിൽ ആണ് പരിശോധ നടത്തിയത്. വാണിജ്യ മന്ത്രാലയത്തിലെ ഉദോഗസ്ഥർ ആണ് പരിശോധന നടത്തുന്നത്. വിഷൻ 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്.
20 സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സംഘമാണ് ബിനാമി ബിസിനസ് കണ്ടെത്താനുള്ള പരിശോധന നടത്തുന്നത്. രാജ്യത്ത് ബിസിനസ് നടത്തുന്നതിനുള്ള നിയമങ്ങളും സൗദി ശക്തമക്കിയിട്ടുണ്ട്. ബിനാമി ബിസിനസ് കണ്ടെത്താൻ മാൻ പവറിനേക്കാളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആണ് ഉപയോഗിക്കുന്നത്. ഡാറ്റാ അനാലിസിസ് ചെയ്യുന്നതിന് വേണ്ടിയും കണക്കുകൾ പരിശോധിക്കുന്നതിനും ഉപയോഗിക്കുന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആണ്. ഏഷ്യാനെറ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ബിനാമി ബിസിനസാണെന്ന് സംശയം തോന്നുന്ന സ്ഥാപനങ്ങള്‍ അധികൃതർ നിരീക്ഷിക്കും. പിന്നീട് മുൻകൂട്ടി നിശ്ചയിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ആ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. ഈ സ്ഥാപനങ്ങളിലെ കണക്കുകൾ കൃത്യമായി പരിശാധിക്കും.
പരിശോധനകളില്‍ വ്യാപാരം നടത്തുന്നത് ബിനാമിയാണെന്ന് മനസിലായാൽ നടത്തിപ്പുക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ആവശ്യമായ രേഖകൾ ലഭിച്ച ശേഷം മാത്രമേ കേസ് ഫയർ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കെെമാറുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല