
സ്വന്തം ലേഖകൻ: രാജ്യത്ത് ബെനാമി കച്ചവട സ്ഥാപനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയ സൗദി വാണിജ്യ മന്ത്രാലയം, ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. വസ്ത്ര, ബാർബർഷോപ്പ് മേഖലകളിൽ നടത്തിയ പരിശോധനകളിൽ ബെനാമി സ്ഥാപനങ്ങൾ കണ്ടെത്തി. ഇവ മന്ത്രാലയം പിടിച്ചെടുക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.
നിയമലംഘകർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇവ കൈമാറി. സൗദിയിൽ വിവിധ മേഖലയിൽ അതിശക്തമായ പരിശോധനയാണ് നടക്കുന്നത്. നേരത്തെ, ബെനാമി രേഖകൾ ശരിയാക്കി സ്ഥാപനത്തിന്റെ പദവി ശരിയാക്കാൻ മന്ത്രാലയം അവസരം നൽകിയിരുന്നു.
അതിനു ശേഷം ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ശേഷമാണ് പരിശോധന വ്യാപകമാക്കിയത്. പദവി ശരിയാക്കിയാൽ സ്‌പോൺസറുടെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്ക് കച്ചവടം നടത്താമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഗുണം. കൂടാതെ സൗദി പൗരനുമായോ പ്രീമിയം ഇഖാമയുള്ള പ്രവാസികളുമായോ പങ്കാളിത്ത വ്യവസ്ഥയിൽ കച്ചവടം നടത്തുവാനും ഇതോടെ സാധിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല