1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2023

സ്വന്തം ലേഖകൻ: സൗദിയിൽ ജോലി ചെയ്യുന്ന ബസ് ഡ്രൈവർമാർക്ക് ജോലിയിൽ ഇളവുമായി സൗദി. തുടർച്ചയായി നാലര മണിക്കൂറിലധികം ജോലിചെയ്യുന്നത് സൗദി പൊതുഗതാഗത അതോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗാമായാണ് ഈ നടപടി. സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, റോഡപകടങ്ങൾ ഒഴിവാക്കുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇപ്പോൾ നിലവിലുണ്ട്. ഇത് കർശനമായി നടപ്പാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക് 45 മിനിറ്റ് വിശ്രമം നിർബന്ധമാണെന്നാണ് പൊതു ഗതാഗത അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ദൂരെയുള്ള യാത്രകളിൽ രണ്ട് ഡ്രൈവർക്ക് വാഹനമോടിക്കാം. വിശ്രമ സമയത്ത് ഡ്രൈവർമാർ മറ്റു ജോലികൾ ചെയ്യരുത്. 24 മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ദൈർഘ്യം ഒമ്പത് മണിക്കൂറിൽ കൂടാൻ പാടില്ല. കൂടാതെ ആഴ്ചയിൽ 56 മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗ് ദൈർഘ്യം പാടില്ല. 24 മണിക്കൂറിനിടെ ഡ്രൈവർക്ക് 11 മണിക്കൂറെങ്കിലും വിശ്രമം ഉണ്ടായിരിക്കണം എന്നതാണ് ഉത്തരവിൽ പറയുന്നത്.

ദീർഘദൂര ബസുകളിൽ പോകുമ്പോൾ യാത്രക്കാർക്ക് ബസുകളിൽ വിശ്രമ സൗകര്യമുണ്ട്. എന്നാൽ ഇത് കണക്കിലെടുക്കാൻ സാധിക്കില്ല. 24 മണിക്കൂറിനിടെ ബസിന് പുറത്ത് വിശ്രമ സമയം നൽകിയിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.