1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: 2023 ജൂൺ ഒന്നു മുതൽ കാർ മെയിന്റനൻസ് മേഖലയിൽ പ്രൊഫഷണൽ ലൈസൻസ് (അക്രഡിറ്റേഷൻ) നിർബന്ധമാക്കിയതായി സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിങ് മന്ത്രാലയം അറിയിച്ചു. ബലദി പ്ലാറ്റ്ഫോമിലൂടെയാണ് ലൈസൻസ് നേടേണ്ടത്.

റേഡിയേറ്റർ ടെക്നീഷ്യൻ, വാഹന ഗ്ലാസ് ഫിറ്റർ, കാർ മെക്കാനിക്ക്, എഞ്ചിൻ ലാത്ത് ടെക്നീഷ്യൻ, കാർ ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വാഹന മെയിന്റനൻസ് ടെക്നീഷ്യൻ, ഓട്ടോ ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, കാർ ബോഡി പുനരുദ്ധാരണ മെഷിനിസ്റ്റ്, വാഹന ബോഡി പണിക്കാരൻ, വാഹന അപ്ഹോൾസ്റ്ററി, വാഹന ബോഡി പ്ലംബറുകൾ, വാഹന എയർ കണ്ടീഷണർ മെക്കാനിക്സ്, തെർമൽ ഇൻസുലേഷൻ ഏജന്റ്, വാഹന പെയിന്റർ, ഓട്ടോമോട്ടീവ് ലൂബ്രിക്കന്റ്സ് തുടങ്ങിയ 15 പ്രഫഷനുകൾക്കാണ് ലൈസൻസ് ആവശ്യമെന്ന് മന്ത്രാലയം അറിയിച്ചു.

2023 ജൂൺ ഒന്നു മുതൽ ഈ പ്രഫഷനുകൾ പരിശീലിക്കുന്നതിനും സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ ലഭിക്കുന്നതിനും പുതുക്കുന്നതിനും തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമായിരിക്കും. സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.