1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2022

സ്വന്തം ലേഖകൻ: സൗദിയിൽ സെന്‍സസില്‍ സ്വയം വിവരങ്ങൾ നൽക്കാനുള്ള സമയം നീട്ടിനൽകിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് അറിയിച്ചു. ഈ മാസം 31 വരെയാണ് നീട്ടിയത്. ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.

https://saudicensus.sa/en എന്ന ലിങ്ക് വഴി സ്വയം സെൻസസ് വിവരങ്ങൾ നൽകണം. സ്വയം റജിസ്റ്റർ ചെയ്തു സെൻസസ് രേഖപ്പെടുത്താനുള്ള സംവിധാനം കാലാവധി കഴിയും മുൻപു ചെയ്യാൻ രാജ്യത്തെ എല്ലാ സ്വദേശി വിദേശി പൗരന്മാരോടും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആഹ്വാനം ചെയ്തു . സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുകയോ ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ ഡാറ്റ നൽകുകയോ ചെയ്യുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലും പിഴ ചുമത്തും.

സൗദിയിൽ സെൻസസ് സ്ഥിതി വിവരക്കണക്കുകൾ പൂർണമായും രഹസ്യമായി വയ്ക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. സെൻസസ് രഹസ്യം വെളിപ്പെടുത്തുന്നവർക്ക് മൂന്നു മാസം വരെ തടവും 1000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അറിയിച്ചു.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറപ്പെടുവിച്ച സൗദി സെൻസസ് 2022ൽ വിവരങ്ങൾ സ്വയം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇനി ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ വഴി മാത്രമേ ഡാറ്റകള്‍ നല്‍കാനാകൂ.

സൗദി സെൻസസ് 2022 രാജ്യത്തിന്റെ അഞ്ചാമത്തെ സെൻസസാണിത്. രാജ്യത്തെ ജനസംഖ്യയുടെയും പാർപ്പിടത്തിന്റെയും അവസാന പൊതു സെൻസസ് 2010 ലാണ് നടത്തിയത്. അന്ന് സൗദി ജനസംഖ്യ 27,136,977 ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.